Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ: ഗ്യാനേഷ് കുമാറിന്‍റെ ജനകീയ കുറ്റ വിചാരണ നാളത്തേക്ക് മാറ്റി ഇൻഡ്യ സഖ്യം

text_fields
bookmark_border
കനത്ത മഴ: ഗ്യാനേഷ് കുമാറിന്‍റെ ജനകീയ കുറ്റ വിചാരണ നാളത്തേക്ക് മാറ്റി ഇൻഡ്യ സഖ്യം
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ സഖ്യം ഇന്ന് നടത്താനിരുന്ന പ്രതീകാത്മക ജനകീയ കുറ്റ വിചാരണ മാറ്റി വെച്ചു. കനത്ത മഴയെ തുടർന്നാണ് തീരുമാനം. പകരം നാളെ വൈകിട്ട് നാലു മണിക്ക് പ്രതിഷേധം നടക്കുമെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളെ അറിയിച്ചു.

ഇന്നലെ രാത്രി മുതൽ ഡൽഹിയിലെ കനത്ത മഴ വേദി നിർമാണം ഉൾപ്പെടെയുള്ള തയാറെടുപ്പുകളെ ബാധിച്ചിരുന്നു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിലാണ് വൈകിട്ട് നാലുമണിയോടെ ഇംപീച്ച്മെന്‍റ് നടപടികൾ തുടങ്ങാൻ തീരുമാനിച്ചിരുന്നത്.

നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന ഡൽഹി ചലോ റാലിയുടെ തുടക്കമായാണ് ഇന്നത്തെ പ്രതിഷേധ സമരം. പൗരാവകാശ സംഘടനകൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടിയിൽ വോട്ടവകാശം നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കാൻ പദ്ധതിയുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - india alliance protest postponed
Next Story