ഏത് വെല്ലുവിളി നേരിടാനും ഇന്ത്യ സുസജ്ജം –മോദി
text_fieldsന്യൂഡൽഹി: ആഭ്യന്തരവും ബാഹ്യവുമായ ഏത് വെല്ലുവിളി നേരിടാനും ഇന്ത്യ സുസജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം ഐക്യമില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും വ്യക്തമാക്കി.
സർദാർ വല്ലഭായ് പട്ടേലിെൻറ 146ാം ജന്മവാർഷികത്തിൽ രാജ്യത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങൾ കേന്ദ്രത്തിനൊപ്പം ലയിപ്പിക്കുന്നതിൽ വല്ലഭായ് പട്ടേൽ നേടിയ വിജയത്തോടുള്ള ആദരസൂചകമായി ഇന്ന് രാജ്യം ദേശീയ ഐക്യദിനമായി ആചരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിെൻറ കഴിവുകളും ദൃഢനിശ്ചയവും ഇപ്പോൾ എല്ലാ നീക്കങ്ങളിലും പ്രകടമാണ്.
അത് ഭൂമിയോ ജലമോ വായുവോ ബഹിരാകാശമോ ആകട്ടെ. പ്രയാസകരമായ ലക്ഷ്യങ്ങൾ നേടുന്നതിനും അതിവേഗം വികസനം കൊണ്ടുവരുന്നതിനുമുള്ള സമയമാണിത്. ദേശീയ ഐക്യം കാത്തുസൂക്ഷിക്കാനുള്ള ആശയങ്ങൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. രാജ്യത്തിെൻറ എല്ലാ ഭാഗത്തും ജനങ്ങൾക്കിടയിലുള്ള ഭിന്നതകൾ കുറച്ച് ആധുനിക അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്നേറ്റത്തിെൻറ പാതയിലാണ് -പ്രധാനമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.