Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറാൻ കപ്പലിന് സംരക്ഷണം...

ഇറാൻ കപ്പലിന് സംരക്ഷണം നൽകി ഇന്ത്യ

text_fields
bookmark_border
ഇറാൻ കപ്പലിന് സംരക്ഷണം നൽകി ഇന്ത്യ
cancel

ന്യൂഡൽഹി: യു.എസ് മുങ്ങിക്കപ്പൽ മുക്കിയ ‘ഐറിസ് ദേന’യുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകിയതിന് പിന്നാലെ മറ്റൊരു ഇറാൻ കപ്പലിനും നാവികർക്കും സംരക്ഷണം നൽകിയതായി ഇന്ത്യ. ശ്രീലങ്കക്ക് തെക്ക് ഭാഗത്ത് ‘ഐറിസ് ദേന’ കപ്പൽ മുങ്ങിയ സംഭവത്തിന് മുമ്പ് ഇറാൻ ഇതേ മേഖലയിലുണ്ടായിരുന്ന തങ്ങളുടെ മ​റ്റൊരു കപ്പലായ ‘ഐറിസ് ലവന്’ വേണ്ടി ഇന്ത്യയെ സമീപിച്ചിരുന്നുവെന്നും അതിനും അതിലെ നാവികർക്കും കൊച്ചിയിൽ തങ്ങാൻ സൗകര്യമൊരുക്കിയെന്നും കേന്ദ്ര വിദേശ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

സാ​ങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ കൊച്ചി തീരത്ത് അടുപ്പി​ക്കൽ അനിവാര്യമാണെന്ന് പറഞ്ഞാണ് ഫെബ്രുവരി 28ന് ഇന്ത്യയെ സമീപിച്ചിരുന്നത്. അതിന് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആ കപ്പൽ ഈ മാസം ഒന്നിന് കൊച്ചി തീരത്തണയുകയും ചെയ്തു. ഈ മാസം നാല് തൊട്ട് അതിലെ 183 ജീവനക്കാരെയും കൊച്ചി നാവിക സേനാ സംവിധാനങ്ങളിൽ താമസിപ്പിച്ചിരിക്കുകയാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi portIndian governmentIran ship
News Summary - India provides protection to Iranian ship
Next Story