ചൈനയുമായുള്ള അതിര്‍ത്തി തർക്ക പരിഹാരത്തിന് ഇന്ത്യ
text_fieldsന്യൂഡല്‍ഹി: ചൈനയുമായുള്ള ബന്ധം വഷളാക്കിയ അതിര്‍ത്തി തർക്കത്തിൽ പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങൾ മുന്നോട്ടുവെച്ച് ഇന്ത്യ. ചൈനയിലെ ക്വിങ്ദാവോയില് നടന്ന പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറല്‍ ഡോങ് ജുൻ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. അതിർത്തിയിലെ പിന്മാറ്റവുമായി ബന്ധപ്പെട്ട 2024ലെ തീരുമാനങ്ങൾ കൃത്യമായി പാലിക്കുക, സേന വിന്യാസം കുറക്കാനുള്ള ശ്രമങ്ങൾ തുടരുക, പ്രത്യേക പ്രതിനിധി തലത്തിലുള്ള ചർച്ച സജീവമായി തുടരുക തുടങ്ങിയ നിർദേശങ്ങളാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.
2020ലെ അതിര്‍ത്തി തര്‍ക്കത്തിനുശേഷം നിലനില്‍ക്കുന്ന വിശ്വാസ്യതയില്ലായ്മ പരിഹരിക്കാന്‍ അടിസ്ഥാനതലത്തില്‍ നടപടി സ്വീകരിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ 75 വര്‍ഷത്തെ സുപ്രധാന നാഴികക്കല്ല് ചൂണ്ടിക്കാട്ടിയ രാജ്നാഥ് സിങ് സുസ്ഥിരതക്കുവേണ്ടി സഹകരിക്കുന്നതിനൊപ്പം പരസ്പര നേട്ടം കൈവരിക്കാന്‍ മികച്ച അയല്പക്ക സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.