വ്യവസായികൾക്കും ഗവേഷകർക്കും നാട്ടറിവ് വിൽക്കാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: നാട്ടറിവുകളുടെ കലവറ ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായികൾക്കും ഗവേഷകർക്കുമായി വിൽപനക്ക്. ആയുർവേദം, യുനാനി, സിദ്ധ, യോഗ തുടങ്ങി പരമ്പരാഗത വൈദ്യ വിജ്ഞാനശാഖകളുടെ സമ്പന്നമായ ഡിജിറ്റൽ സമാഹാരം നിശ്ചിത ഫീസ് ഈടാക്കി എല്ലാവർക്കും തുറന്നു കൊടുക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
വഴിവിട്ട് പേറ്റന്റ് നേടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ 14 പേറ്റന്റ് ഓഫിസുകൾക്കു മാത്രം പൂർണതോതിൽ ലഭ്യമായിരുന്ന പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറിയിലെ അപാരമായ വിജ്ഞാന സമ്പത്താണ് പൊതുവായി പങ്കുവെക്കുന്നത്. നിശ്ചിത ഫീസടച്ചാൽ മതി. ഇന്ത്യൻ പരമ്പരാഗത വൈദ്യശാഖയുടെ അമൂല്യ വിവരങ്ങൾ ഉപയോഗപ്പെടുത്താൻ കമ്പനികൾക്കും നിർമാതാക്കൾക്കും ഗവേഷകർക്കും ഇതുവഴി അവസരം ലഭിക്കുമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.
ശാസ്ത്ര-വ്യവസായ ഗവേഷണ കൗൺസിൽ, ഇന്ത്യൻ വൈദ്യശാസ്ത്ര-ഹോമിയോപ്പതി വകുപ്പ് എന്നിവ സംയുക്തമായി 2001ലാണ് പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി രൂപപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.