ഇന്ത്യ -യു.എസ് വ്യാപാര കരാർ സ്വന്തം താൽപര്യങ്ങൾക്ക് ഇന്ത്യ മുൻഗണന നൽകണം -പ്രധാനമന്ത്രിയുടെ ഉപദേശകൻ
text_fieldsന്യൂഡൽഹി: അമേരിക്കയുമായി വ്യാപാര കരാർ ചർച്ച ചെയ്യുമ്പോൾ ഇന്ത്യ സ്വന്തം താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷൻ എസ്. മഹേന്ദ്ര ദേവ് പറഞ്ഞു.
സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പുവെച്ചുകഴിഞ്ഞാൽ, തീരുവകളുടെ കാര്യത്തിൽ ഇന്ത്യക്ക് മറ്റു രാജ്യങ്ങളെക്കാൾ മുൻതൂക്കം ലഭിക്കുമെന്നും അത് കയറ്റുമതി വർധിപ്പിക്കുമെന്നും ദേവ് പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വന്തം അജണ്ടകളിലൂന്നിയും ദേശീയ താൽപര്യങ്ങൾ കണക്കിലെടുത്തും രാജ്യങ്ങളുമായി വ്യാപാര കരാറുകൾ ചർച്ച ചെയ്യുകയാണ് ഇന്ത്യയുടെ മൊത്തത്തിലുള്ള സമീപനം. ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനം ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള നിർദിഷ്ട വ്യാപാര കരാർ ഇന്തോനേഷ്യയുമായി ഒപ്പുവെച്ചതിെന്റ മാതൃകയിലായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യു.എസ്-ഇന്തോനേഷ്യ വ്യാപാര കരാർ പ്രകാരം, യു.എസ് ഉൽപന്നങ്ങൾക്ക് ഇന്തോനേഷഷ്യൻ വിപണി തുറന്നുനൽകുകയും ഇന്തോനേഷ്യൻ ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ 19 ശതമാനം തീരുവ ഈടാക്കുകയും ചെയ്യും. ഇതിനുപുറമെ, 1500 കോടി ഡോളറിെന്റ ഊർജ ഉൽപന്നങ്ങളും 450 കോടി ഡോളറിെന്റ കാർഷിക ഉൽപന്നങ്ങളും 50 ബോയിങ് ജെറ്റുകളും ഇന്തോനേഷ്യ അമേരിക്കയിൽനിന്ന് വാങ്ങും. അതിനിടെ, നിർദിഷ്ട ഉഭയകക്ഷി കരാറിെന്റ അഞ്ചാംവട്ട ചർച്ചക്കായി ഇന്ത്യൻ സംഘം അമേരിക്കയിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.