മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈനിക നടപടി; നാഗാ തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsന്യൂഡല്‍ഹി: ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയിലെ നാഗാ തീവ്രവാദികൾക്ക് നേരെ സൈന്യത്തിന്‍റെ മിന്നലാക്രമണം. പുലര്‍ച്ചെ 4.45 ഓടെ അതിർത്തിയിലെ ലാങ് ഖു ഗ്രാമത്തിലായിരുന്നു ഇന്ത്യൻ സൈനിക നടപടി. ആക്രമണത്തിൽ നിരവധി നാഗാ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്ത്യൻ അർധസൈനിക വിഭാഗത്തിലെ കമാൻഡോകളാണ് ഒാപ്പറേഷൻ നടത്തിയത്.
അതിർത്തി കടന്നിട്ടില്ലെന്നും പെട്രോളിങ് സംഘത്തിന് നേരെ അക്രമണം നടത്തിയ തീവ്രവാദികൾക്ക് നേരെ വെടിയുതിർക്കുകയാണ് ചെയ്തതെന്നും ഈസ്റ്റേണ്‍ കമാന്‍ഡ് ട്വിറ്ററിലൂടെ അറിയിച്ചു. ഒാപ്പറേഷനിടെ ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടില്ല.
മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ തീവ്രവാദികൾക്ക് നേരെ ഇന്ത്യന്‍സേന മിന്നലാക്രമണം നടത്തുന്നത് രണ്ടാംതവണയാണ്. 2015 ജൂണില്‍ നാഗാ തീവ്രവാദികളുടെ താവളങ്ങളിലായിരുന്നു ആദ്യ ആക്രമണം. തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരെ വധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. വ്യോമസേനയുടെ സഹായത്തോടെ 40 മിനിറ്റ് നീണ്ട ആക്രമണത്തില്‍ 38 തീവ്രവാദികളെ കരസേനാ കമാന്‍ഡോകള്‍ വധിച്ചിരുന്നു.
ഇന്ത്യയുടെ അരുണാചൽ പ്രദേശ്, നാഗലാൻഡ്, മണിപ്പൂർ, മിസോറാം എന്നീ നാല് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായി മ്യാൻമർ അതിർത്തി പങ്കിടുന്നുണ്ട്. 1643 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യയും മ്യാൻമറും പങ്കിടുന്നത്.
Heavy casualties reportedly inflicted on NSCN(K) cadre. No casualties suffered by Indian Security Forces
— EasternCommand_IA (@easterncomd) September 27, 2017

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.