ഉത്സവ സീസണിൽ റെയിൽവേയുടെ ‘റൗണ്ട് ട്രിപ് പാക്കേജ്’; മടക്കയാത്രക്ക് 20 ശതമാനം ഇളവ്
text_fieldsന്യൂഡല്‍ഹി: ഉത്സവ സീസണിൽ, യാത്രക്കും മടക്കയാത്രക്കുമുള്ള ടിക്കറ്റ് ഒരുമിച്ച് എടുക്കുമ്പോൾ മടക്കയാസത്രയിലെ ടിക്കറ്റ് നിരക്കില്‍ 20 ശതമാനം ഇളവ് നൽകുന്ന ‘റൗണ്ട് ട്രിപ് പാക്കേജ്’ പരീക്ഷാണിസ്ഥാനത്തിൽ നടപ്പാക്കാനൊരുങ്ങി റെയിൽവേ. 2025 ഒക്ടോബർ 13 മുതൽ ഒക്ടോബർ 26 വരെയുള്ള യാത്രക്കും 2025 നവംബർ 17 മുതൽ ഡിസംബർ ഒന്നുവരെയുള്ള മടക്കയാത്രക്കും ഒരേ ക്ലാസിലും പാതയിലുമുള്ള സ്ഥിരീകരിച്ച ടിക്കറ്റുകൾക്കാണ് ഇളവ് ലഭിക്കുക. ആഗസ്റ്റ് 14 മുതൽ റെയിൽവേയുടെ ബുക്കിങ് വെബ്സൈറ്റിലെ ‘കണക്ടിങ് ജേണി ഫീച്ചര്‍’ വഴി ഈ ടിക്കറ്റുകൾ ലഭ്യമാകും.
ആവശ്യകതക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്ന ട്രെയിനുകളിൽ ഇളവ് ലഭിക്കില്ല. യാത്രാ ടിക്കറ്റുകളും മടക്ക യാത്രാ ടിക്കറ്റുകളും ഒരാളുടെ പേരില്‍ തന്നെ ബുക്ക് ചെയ്യുകയും രണ്ട് ടിക്കറ്റുകളും ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ടിക്കറ്റില്‍ ഇളവ് ലഭിക്കുകയുള്ളു. പദ്ധതി പ്രകാരം ടിക്കറ്റ് എടുക്കുന്നവർക്ക് റീഫണ്ട് ലഭിക്കില്ല.
ഉത്സവ സീസണിലെ തിരക്ക് ഒഴിവാക്കുന്നതിനും തടസ്സരഹിത ബുക്കിങ് ഉറപ്പാക്കുന്നതിനുമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി നോക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സൗകര്യമൊരുക്കാമെന്നും റെയിൽവേ കണക്കുകൂട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.