Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാരൻ ഉണർന്നു;...

ബാരൻ ഉണർന്നു; അഗ്​നിപർവ്വത സ്​ഫോടനത്തിനു സാധ്യത

text_fields
bookmark_border
ബാരൻ ഉണർന്നു; അഗ്​നിപർവ്വത സ്​ഫോടനത്തിനു സാധ്യത
cancel

പനാജി: ഇന്ത്യയിലെ ഏക സജീവ അഗ്​നി പർവ്വതമായ ബാരൻ ദ്വീപിലെ അഗ്​നിപർവ്വതത്തിൽ നിന്നും പുകയും ലാവയും വമിക്കുന്നതായി വിദഗ്​ധർ. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇൗ അഗ്​നി പർവ്വതം അവസാനമായി സജീവമായത്​ 1991ലാണ്. 150 വർഷത്തെ നിദ്രക്ക്​ ശേഷമായിരുന്നു 1991ൽ ബാരൻ പുകഞ്ഞത്​. അതിനു ശേഷം ഇപ്പോൾ വീണ്ടും പുകയുന്നുവെന്നാണ്​ ദേശീയ സമുദ്ര ഗവേഷണ ഇൻസ്​റ്റിറ്റ്യൂട്ടിലെ വിദഗ്​ധരുടെ കണ്ടെത്തൽ​. അഭയ്​ മുധോൽക്കറി​​െൻറ നേതൃത്വത്തിലുള്ള ശാസ്​ത്രജ്​ഞരാണ്​ പർവ്വതത്തെ നിരീക്ഷിച്ചത്​.

പോർട്ട്​ ബ്ലയറിൽ നിന്നും 140 കിലോമീറ്റർ വടക്കു കിഴക്കായുള്ള ബാരൻ ദ്വീപിലാണ്​ അഗ്​നിപർവ്വതം. 2017 ജനുവരി 23നാണ്​ പർവ്വതം ഉണർന്നതായി ശാസ്​ത്രജ്​ഞരുടെ ശ്രദ്ധയിൽപെട്ടത്​.  സമുദ്ര ഗവേഷണ ശാസ്​ത്രജ്​രുടെ സംഘം ആൻഡമാനിലെ ബാരൻ അഗ്​നി പർവ്വതത്തിനു സമീപം കടലിലെ അടിത്തട്ട്​ സാംപിൾ ശേഖരിക്കു​ന്നതിനിടെയാണ്​ പർവ്വതത്തിൽ നിന്ന്​ പുക വമിക്കാൻ തുടങ്ങിയത്​ ശ്രദ്ധയിൽ പെട്ടത്​. ​ ഒരു മൈൽ ദൂരെ നിന്നും​ പർവ്വതം നിരീക്ഷിച്ചപ്പോൾ അഞ്ചു മുതൽ പത്തു മിനുട്ട്​ വരെ പുക തുപ്പിയെന്നും ഗവേഷക സംഘം വിലയിരുത്തി.

പകൽ സമയത്തു മാത്രമാണ്​ പുക ഉയരുന്നതായി കണ്ടത്​. രാത്രി സമയങ്ങളിൽ നിരീക്ഷിച്ചപ്പോൾ പർവ്വതമുഖത്തു നിന്നും ചുവന്ന നിറത്തിൽ ലാവ അന്തരീക്ഷത്തിലേക്ക്​ തെറിച്ച്​ പർവ്വതത്തി​​െൻറ ചെരിവുകളിലൂടെ ഒഴുകുന്നതായും കണ്ടുവെന്ന്​ ഗവേഷകർ വാർത്താകുറിപ്പിൽ പറയുന്നു. ജനുവരി 26ന്​ ബി. നാഗേന്ദർ നാഥി​​െൻറ നേതൃത്വത്തിൽ രണ്ടാമതും പർവ്വതം നിരീക്ഷിച്ചപ്പോൾ പുകയും പൊട്ടിത്തെറിയും തുടരുന്നതായും കണ്ടെത്തി.

അഗ്​നിപർവ്വതത്തിനു സമീപമുള്ള മണ്ണും വെള്ളവും ശേഖരിച്ച്​ പരിശോധിച്ചപ്പോഴും അഗ്​നിപർവ്വതം ഉണർന്നുവെന്ന സൂചനയാണ്​ ലഭിക്കുന്നതെന്ന്​ ശാസ്​ത്രജ്​ഞർ പറയുന്നു.  അഗ്​നിപർവ്വതം പൊട്ടു​േമ്പാഴുണ്ടാകുന്ന പാറക്കഷണങ്ങളായ കരിപോലെ കറുത്ത അവശിഷ്​ടങ്ങൾ ഇവിടെ നിന്ന്​ ലഭിച്ചുവെന്നും വരാനിരിക്കുന്ന അഗ്​നിപർവ്വത സ്​ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം കൂട്ടിച്ചേർത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barronen volcano
News Summary - India's Only Live Volcano Active Again After 150 Years, Say National Experts
Next Story