രാജ്യാന്തര വിഗ്രഹ കടത്തുകാരൻ സുഭാഷ് കപൂറിന് 10 വർഷം തടവ്
text_fieldsചെന്നൈ: പുരാതന വിഗ്രഹങ്ങൾ കൊള്ളയടിച്ച് കടത്തിയ കേസിൽ അമേരിക്കൻ പൗരൻ സുഭാഷ് ചന്ദ്ര കപൂറിനും അഞ്ച് കൂട്ടാളികൾക്കും 10 വർഷം തടവ് ശിക്ഷവിധിച്ച് കുംഭകോണം പ്രത്യേക കോടതി ഉത്തരവിട്ടു. സഞ്ജിവി അശോകൻ, മാരിച്ചാമി, ഭാഗ്യ കുമാർ, ശ്രീറാം എന്ന ഉലഗു, പാർഥിപൻ എന്നിവരാണ് മറ്റു പ്രതികൾ.
തഞ്ചാവൂരിലെ ഉടയാംപാളയത്തുനിന്ന് കൊള്ളയടിച്ച 94 കോടി രൂപ വിലമതിക്കുന്ന 19 പുരാതന വിഗ്രഹങ്ങൾ തന്‍റെ ഉടമസ്ഥതയിലുള്ള ന്യൂയോർക്ക് ആർട്ട് ഓഫ് പാസ്റ്റ് ഗാലറിയിലേക്ക് അനധികൃതമായി കയറ്റുമതി ചെയ്തതായാണ് കേസ്. ഇന്‍റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ 2011 ഒക്ടോബർ 30ന് ജർമൻ കൊളോൺ എയർപോർട്ടിൽ വെച്ച് ജർമൻ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാൾ നിലവിൽ തിരുച്ചി സെൻട്രൽ ജയിലിലാണ്. മറ്റു നാല് വിഗ്രഹ മോഷണക്കേസുകളിലും കപൂർ പ്രതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.