നെടുമ്പാശ്ശേരിയിലെ എം.ഡി.എം.എ കേസ്: അന്വേഷണം ബംഗളൂരുവിലേക്ക്
text_fieldsRepresennaional Image
നെടുമ്പാശ്ശേരി: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ ബൈക്ക് യാത്രക്കാരനിൽ നിന്നും 400 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കുന്നു.
രഹസ്യവിവരത്തെ തുടർന്ന് റൂറൽ എസ്.പിയുടെ ഡാൻസാഫ് സംഘവും നെടുമ്പാശ്ശേരി പൊലീസും ചേർന്നാണ് എം.ഡി.എം.എ. കൈമാറാനെത്തിയ കായംകുളം സ്വദേശി ശിവശങ്കറിനെ പിടികൂടിയത്. വിമാനത്താവള റോഡിലെ സിഗ്നലിനു മുന്നിലെത്തുന്ന മറ്റു ചിലർക്ക് എം.ഡി.എം.എ കൈമാറാൻ കാത്തുനിൽക്കുന്നതിനിടയിലാണ് പിടിയിലായത്.
കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിയായ 21കാരന് ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു മലയാളി വഴിയാണ് എം.ഡിഎം.എ ലഭിച്ചതെന്ന് വിവരം ലഭിച്ചു.
ബംഗളൂരുവിൽ ജോലി ചെയ്യുന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാൻ ശ്രമം തുടങ്ങി. ബംഗളുരുവിലുള്ള ഇയാൾ നേരിട്ടാണ് എം.ഡി.എം.എ കൈപ്പറ്റുന്നവരുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ബൈക്ക് നമ്പർ നൽകിയിരുന്നത്. ഇവരെത്തിയാൽ തിരിച്ചറിയാൻ കോഡ് ഭാഷയും നൽകിയിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടിയതറിഞ്ഞ് എം.ഡി.എം.എ വാങ്ങാനെത്തിയ സംഘം മുങ്ങി. ഏതാനും ദിവസം മുമ്പ് നെടുമ്പാശ്ശേരിയിലെ രണ്ട് ലോഡ്ജുകളിൽ നിന്നായി മയക്കുമരുന്ന് ഉപയോഗിക്കാനെത്തിയ ഒമ്പത് പേരെ പൊലീസ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

