കുരുക്ക് ചിദംബരത്തിലേക്ക്, കാർത്തി വീണ്ടും റിമാൻഡിൽ
text_fieldsന്യൂഡൽഹി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടയണമെന്ന കാർത്തി ചിദംബരത്തിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.െഎയുടെ കസ്റ്റഡിയിലുള്ള കാർത്തിയുടെ റിമാൻഡ് കാലാവധി പട്യാല ഹൗസിലെ വിചാരണകോടതി നീട്ടുകയും ചെയ്തു. അതിനിടയിൽ മോദിസർക്കാർ കാർത്തിക്കെതിരെ എറിഞ്ഞ കുരുക്ക് പിതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാക്കുംവിധം അദ്ദേഹത്തെ ചോദ്യം ചെയ്യാനും നടപടി തുടങ്ങി.
െഎ.എൻ.എക്സ് മീഡിയ കേസിൽ തനിക്കെതിരെ ആരംഭിച്ച ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാർത്തി ചിദംബരം സമർപ്പിച്ച ഹരജിയിൽ സി.ബി.െഎക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും നോട്ടീസ് അയച്ച സുപ്രീംകോടതി അറസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന ഇടക്കാല ആവശ്യം അംഗീകരിച്ചില്ല. ഏതെങ്കിലും കോടതിക്ക് മുന്നിൽ തുടങ്ങിയ നടപടിക്രമങ്ങളിൽ ഇടപെടുന്ന ഒരു ഉത്തരവും സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എം.എം. ഖൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. കാർത്തിയുടെ ഹരജി ഇൗ മാസം എട്ടിന് പരിഗണിക്കുമെന്നും സുപ്രീംകോടതി തുടർന്നു.
നിയമത്തിെൻറ ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ ഒരു വ്യക്തിക്കെതിരെ ക്രിമിനൽ നടപടി തുടങ്ങിയത് കൊണ്ടാണ് ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ച് അത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയതെന്ന് കാർത്തിക്ക് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ ബോധിപ്പിച്ചു. കാർത്തി ചിദംബരം 1.8 കോടി രൂപ ഒരു രാഷ്ട്രീയനേതാവിെൻറ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് പറയുന്നത്. ഇൗ നേതാവ് കാർത്തിയുടെ പിതാവായ പി. ചിദംബരം അല്ലാതെ മറ്റാരുമല്ല. അച്ഛൻ മകന് കൊടുത്ത വായ്പ മകൻ ചെക്കിലൂടെ മടക്കി നൽകി. ഒരച്ഛന് തെൻറ മകന് പണം വായ്പ കൊടുത്തുകൂേടയെന്നും ചിദംബരം ചോദിച്ചു. സുപ്രീംകോടതി കാർത്തിയുടെ ആവശ്യം തള്ളിയതിന് പിറകെ പട്യാല ഹൗസ് കോടതി അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യാനായി മൂന്ന് ദിവസത്തേക്ക് കൂടി സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കാർത്തിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന സി.ബി.െഎ ആവശ്യം ജഡ്ജി സുനിൽ റാണ അംഗീകരിച്ചു.
െഎ.എൻ.എക്സ് മീഡിയ ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരെ പ്രതികളാക്കിയ കേസിൽ ചിദംബരത്തെകൂടി പ്രതിചേർക്കുമെന്ന പ്രചാരണം ബി.ജെ.പി കേന്ദ്രങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ചിദംബരത്തിെൻറ അഴിമതി തുറന്നുകാട്ടാനായി സംഘ്പരിവാർ ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ, കാർത്തിക്കൊപ്പം ചിദംബരവും ജയിലിലാകുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പരസ്യമായി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ചിദംബരത്തിന് പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നു. സർക്കാർ ലക്ഷ്യമിടുന്നത് ചിദംബരത്തെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇൗ വെളിപ്പെടുത്തലുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.