വരുമാനത്തിൽ 2000 കോടിയിലധികം രൂപയുടെ ലാഭവുമായി ഐ.എസ്.ആർ.ഒ കുതിപ്പ്; എൻ.ഐ.എസ്.എൽന് 2024നെകാൾ 43 ശതമാനം വളർച്ച
text_fieldsബഹിരാകാശ ഗവേഷണ രംഗത്തെ അഭിമാന നേട്ടങ്ങൾക്ക് പിന്നാലെ വരുമാനത്തിൽ ഐ.എസ്.ആർ.ഒക്ക് നേട്ടമുണ്ടാക്കി നൽകി ന്യൂ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(എൻ.ഐ.എസ്.എൽ) . 2025ൽ എൻ.ഐ.എസ്.എൽൻറെ വരുമാനം 3026.09ല കോടിയായി വർധിച്ചു എന്നാണ് റിപ്പോർട്ട്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വരുമാന വളർച്ചയെക്കുറിച്ച് പ്രതിപാദിച്ചത്.
135 അന്താരാഷ്ട്ര ഉപഗ്രഹങ്ങളും മൂന്ന് ഇന്ത്യൻ ഉപഗ്രഹങ്ങളും വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിച്ച എൻഎസ്‌ഐഎൽ 2024 സാമ്പത്തിക വർഷത്തിൽ 2,116.12 കോടി രൂപയിൽ നിന്ന് 43 ശതമാനം വളർച്ച കൈവരിച്ചു എന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് നൽകുന്ന റിപ്പോർട്ട്.
ഉയർന്ന സാങ്കേതിക ബഹിരാകാശ സംബന്ധിയായ ഉദ്യമങ്ങൾ ഏറ്റെടുക്കാൻ ഇന്ത്യൻ വ്യവസായങ്ങളെ പ്രാപ്തമാക്കുന്നതിൽ എൻ. ഐ.എസ്.എൽ വഹിക്കുന്ന പങ്ക് വലുതാണ്. അടുത്ത കാലത്ത് 5 പോളാർ സാറ്റ് ലൈറ്റ് ലോഞ്ചിങ് വാഹനങ്ങൾ (PSLV) നിർമിക്കുന്നതിന് ഹിന്ദുസ്ഥാൻ എയറോ നോട്ടിക്കൽ ലിമിറ്റഡുമായി ഇവർ കരാർ ഒപ്പു വച്ചിരുന്നു. പൂർണമായും ഇന്ത്യൻ നിർമിതമായ പി.എസ്.എൽ.വിയും ഈ വർഷം പകുതിയോടെ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പൊതു -സ്വകാര്യ പങ്കാളിത്തത്തിലൂടെ തങ്ങളുടെ കൊമേഴ്സ്യൽ സ്പേസ് വ്യവസായം വിപുലപ്പെടുത്താൻ എൻ എസ് ഐ എൽ ആസൂത്രണം ചെയ്യുന്നതായും ജിതേന്ദ്ര സിങ് പാർലമെൻറിൽ പറഞ്ഞു. ഇതിൻറെ ഭാഗമായി ഉയർന്ന വാണിജ്യ ശേഷിയുള്ള എൽ.വി.എം3 ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസഥ 8 ഡോളർ ബില്യണിൽ നിന്ന് 44 ബില്യണായി വർധിച്ച് 2047ലെ വികസിത് ഭാരതിന് മികച്ച് സംഭാവന ആകുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.