ജമ്മു കശ്മീരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒമ്പത് ഘട്ടങ്ങളിൽ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ നവംബർ 17 മുതൽ ഡിസംബർ 11 വരെ ഒമ്പത് ഘട്ടങ്ങളിലായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാകും വോട്ടെടുപ്പെന്നും വോട്ടെടുപ്പ് ദിവസം തന്നെ ഫലം പുറത്തുവിടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ഷലീൻ കബ്ര മാധ്യമങ്ങളെ അറിയിച്ചു.
നവംബർ 17, 20, 24, 27, 29, ഡിസംബർ 1, 4, 8, 11 എന്നീ തീയതികളാണ് വോട്ടെടുപ്പ് നടക്കുക. ബാലറ്റ് പേപ്പർ ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ്. സെപ്റ്റംബർ അവസാനം അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് ആകെ 4500 പഞ്ചായത്ത് ഹൽക്കകളാണുള്ളത്. കൂടാതെ 316 ബ്ലോക്കുകളും 35000 പഞ്ച് മണ്ഡലങ്ങളും ഉണ്ട്. ഒാരോ മണ്ഡലങ്ങളിലും പരമാവധി 700 വോട്ടർമാർ ഉണ്ടാവും. വോട്ടർമാർക്കായി ഉർദുവിലും ഇംഗ്ലീഷിലും സ്ലിപ്പുകൾ വിതരണം ചെയ്യും. കുടിയേറ്റക്കാരായ കശ്മീരികൾക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം. ജമ്മു ഡിവിഷനിൽ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.
സംസ്ഥാനത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഒക്ടോബർ 8, 10, 13, 16 തീയതികളിൽ നാല് ഘട്ടങ്ങളിലാണ് നടത്തുമെന്ന് ശനിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഒക്ടോബർ 20നാണ് വോട്ടെടുപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.