Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വിമാനങ്ങൾ...

ഡൽഹിയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു

text_fields
bookmark_border
ഡൽഹിയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു
cancel

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന്​ വൈകിട്ട്​ മൂന്ന് ​മണിക്കായിരുന്നു അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ലെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചിട്ടുണ്ട്​.  വിമാനത്താവളത്തിൽ നിന്ന്​ പറന്നുയരുന്നതിനിടെ ഡൽഹി –കശ്​മീർ വിമാനത്തിൻറെ ചിറക്​ മറ്റൊരു വിമാനത്തിൽ ഇടിക്കുകയായിരുന്നു. 

അപകടം നടക്കു​േമ്പാൾ ഇരുവിമാനങ്ങളും റൺവെ നമ്പർ 29ലായിരുന്നു. സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായാണ്​ എയർപോർട്ട്​ അധികൃതർ നൽകുന്ന വിശദീകരണം. ഏപ്രിൽ 26നും സമാന സംഭവം ഉണ്ടായിരുന്നു. അന്ന്​ കാറ്ററിങ്​ വാഹനം എയർ ഇന്ത്യ വിമാനത്തിൽ ഇടിച്ച്​ വിമാനത്തിൻറെ വാതിൽ തകർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airways
News Summary - jet Airways flight hits another plane
Next Story