കശ്മീരിലെ മനുഷ്യ കവചം: ജീവിതത്തിൽ ഇന്നേവരെ കല്ലെറിഞ്ഞിട്ടില്ലെന്ന് യുവാവ്
text_fieldsശ്രീനഗർ: താൻ കല്ലേറുകാരനല്ലെന്നും ജീവിതത്തിൽ ഇന്നേവരെ ആരെയും കല്ലെറിഞ്ഞിട്ടില്ലെന്നും കശ്മീരിൽ സൈന്യം മനുഷ്യ കവചമാക്കിയ യുവാവ് ഫാറൂഖ് അഹ്മദ് ദർ. സൈന്യത്തിെൻറ നടപടി വിവാദമായ പശ്ചാത്തലത്തിൽ ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ദർ.
ഷാളുകളില്‍ ചിത്രത്തുന്നല്‍ ചെയ്യലാണ് എെൻറ ജോലി. കുറച്ച് മരണപ്പണിയും അറിയാം. ഉത്ലിഗം ഗ്രാമത്തിൽ നിന്ന് ഒമ്പത് ഗ്രാമങ്ങളിലൂടെ 25 കിലോമീറ്റര്‍ ദൂരമായിരുന്നു എന്നെ കെട്ടിയിട്ടുകൊണ്ട് പോയത്. ഞങ്ങള്‍ പാവങ്ങളാണ്. എന്ത് പരാതിയാണ് ഞങ്ങൾ നല്‍കേണ്ടത്. 75 വയസുള്ള രോഗിയായ മാതാവിനൊപ്പമാണ് ഞാൻ ജീവിക്കുന്നത്.
എനിക്ക് ഭയമുണ്ട്. എന്തുവേണമെങ്കിലും എനിക്ക് സംഭവിക്കാം. ഞാന്‍ കല്ലേറുക്കാരനല്ല. ബന്ധുവിൻറെ മരണാനന്തര ചടങ്ങുകളിൽ പെങ്കടുക്കാൻ 17 കിലോ മീറ്റര്‍ അകലെയുള്ള ഗമ്പോരയിലേക്ക് പോകുകയായിരുന്നു ഞാന്‍. മറ്റൊരു മോേട്ടാൾ സൈക്കിളിൽ സഹോദരന്‍ ഗുലാം ഖദീറും അയല്‍ക്കാരൻ ഹിലാല്‍ അഹ്മദ് മഗ്രേയും ഉണ്ടായിരുന്നു. ഉത്‌ലിഗം ഗ്രാമത്തിലെത്തിയപ്പോൾ തെരഞ്ഞെടുപ്പിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ കണ്ടപ്പോള്‍ ഞങ്ങൾ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി. അതായിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ അബദ്ധം.
മോട്ടോര്‍ സൈക്കിളില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പേ ഇടവഴികളില്‍ നിന്നും കുതിച്ചെത്തിയ സൈന്യം എന്നെ ക്രൂരമായി മർദിക്കുകയും രാവിലെ 11 മണി മുതല്‍ നാല് മണിക്കൂര്‍ നേരം സൈന്യം എന്നെ ജിപ്പിന് മുമ്പിൽ കെട്ടിയിട്ട് ഒമ്പത് ഗ്രാമങ്ങളിലൂടെ ചുറ്റിക്കുകയും ചെയ്തു.
സ്ത്രീകൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആകാശത്തേക്ക് വെടിയുതിർത്ത് സൈനികർ അവരെ ഒാടിച്ചു. ജീപ്പിന് മുന്നിൽ ബന്ധിച്ച എെൻറ നെഞ്ചിൽ അവർ പേപ്പർ കെട്ടിവെച്ചു. പേപ്പറിൽ എെൻറ പേര് മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളു.വഴിയിലുടനീളം നിങ്ങളിലൊരുവെൻറ നേരെ കല്ലെറിയൂ എന്ന് സൈനികർ അലറുന്നുണ്ടായിരുന്നു. ഇതുകണ്ട് ആളുകളെല്ലാം പേടിച്ചോടി. ഒരക്ഷരം ആരോടെങ്കിലും മിണ്ടിയാല്‍ വെടിവെക്കുമെന്ന് സൈന്യം എന്നെ ഭീഷണിപ്പെടുത്തി.
ഖോസ്‌പോരില്‍ ചില ആളുകള്‍ എന്നെ വിട്ടയക്കണമെന്ന് സൈന്യത്തോട് അഭ്യർഥിച്ചെങ്കിലും ഇവൻ കല്ലേറുകാരനാണെന്നും വിട്ടയക്കാൻ കഴിയില്ലെന്നുമായിരുന്നു സൈനികരുടെ മറുപടി. നാലു മണിയായപ്പോഴേക്കും ശരീരത്തിലെ കെട്ടുകൾ അഴിച്ച് എന്നെ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂർ അവിടെ ഇരുത്തിയ എനിക്ക് ഒരു കപ്പ് ചായ നൽകിയശേഷം വൈകിട്ട് 7.30 ഒാടെ ഗ്രാമ മുഖ്യനോടൊപ്പം വിട്ടയച്ചു. സൈനികർ തന്നെ മനുഷ്യ കവചമായി ഉപയോഗിച്ചപ്പോൾ നിസഹായനായി നോക്കി നിൽക്കാൻ മാത്രമേ ഒപ്പമുണ്ടായിരുന്നു സഹോദരനും അയൽക്കാരനും കഴിഞ്ഞിരുന്നുള്ളു എന്ന് ദർ ഒാർക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.