Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോയ കേസ്​ വിധി:...

ലോയ കേസ്​ വിധി: കൂടുതൽ ചോദ്യങ്ങൾ ഉയർത്തു​ന്നുവെന്ന്​​ കോൺഗ്രസ്​

text_fields
bookmark_border
ലോയ കേസ്​ വിധി: കൂടുതൽ ചോദ്യങ്ങൾ ഉയർത്തു​ന്നുവെന്ന്​​ കോൺഗ്രസ്​
cancel

ന്യൂഡൽഹി: ലോയ കേസിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട്​ നൽകിയ ഹരജികൾ തള്ളിയ സുപ്രീംകോടതി ഉത്തരവ്​ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന്​ കോൺഗ്രസ്​. ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ ബാക്കിവെച്ചാണ്​ സുപ്രീംകോടതിയുടെ വിധിയെന്നും കോൺഗ്രസ്​ കുറ്റപ്പെടുത്തി.

ലോയ കേസിലെ സുപ്രീംകോടതിയുടെ സമ്പൂർണ്ണ വിധിപകർപ്പിനായി കാത്തിരിക്കുകയാണ്​. കൃത്യമായ കാരണങ്ങളില്ലാതെയാണ്​ കോടതി ഹരജികൾ തള്ളിയെങ്കിൽ അത്​ കൂടുതൽ ചോദ്യങ്ങളുയർത്തുമെന്ന്​ കോൺഗ്രസ്​ വക്​താവ്​ അഭിഷേക്​ സിങ്​വി ട്വീറ്റ്​ ചെയ്​തു.

ജസ്​റ്റിസ്​ ലോയ കേസിൽ സുപ്രീംകോടതിയുടെ നിർണായ വിധി ഇന്നാണ്​ പുറത്ത്​ വന്നത്​. ലോയ കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി തള്ളുകയായിരുന്നു. ഹരജിക്കാർ​ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ്​ സുപ്രീംകോടതിയുടെ നിർണായക വിധിപ്രസ്​താവം നടത്തിയത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLoya CaseSupremecourt verdictCongres
News Summary - Judge Loya case: SC verdict will raise more questions, says Congress-India news
Next Story