ഗ്യാൻവാപി പള്ളിയിൽ കനത്ത സുരക്ഷയിൽ ജുമുഅ നമസ്കാരം
text_fieldsവാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ കനത്ത സുരക്ഷക്കിടെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് എത്തിയവർ
വാരാണസി: കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ഗ്യാൻവാപി പള്ളിയിൽ സമാധാനപരമായി ജുമുഅ നമസ്കാരം. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നാലാം നമ്പർ ഗേറ്റിൽ സേനയെ വിന്യസിച്ചാണ് വിശ്വാസികൾക്ക് പൊലീസ് പ്ര വേശനം അനുവദിച്ചത്.
ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ തുടർന്ന് പള്ളിയിലെ വുദുഖാന സീൽ ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂട്ടമായി നമസ്കരിക്കാനെത്തരുതെന്നും അംഗശുദ്ധി വരുത്തിയ ശേഷം മസ്ജിദിലേക്കെത്തണമെന്നും അൻജുമാൻ ഇൻത സാമിയ മസ്ജിദ് കമ്മിറ്റി വിശ്വാസികളോട് അഭ്യർഥിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.