ആരോഗ്യ സേതു ആപ് നിയമ വിരുദ്ധമെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ
text_fieldsമുംബൈ: ആരോഗ്യ സേതു ആപ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് മുൻ സുപ്രീംകോടതി ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ. സ്വകാര്യ, സർക്കാർ മേഖലയിലെ ജീവനക്കാരിൽ ആരോഗ്യ സേതു നിർബന്ധമാക്കിയതിന് നിയമസാധുതയില്ല.
ഉത്തരവ് ലംഘിക്കുന്നവർക്ക് തടവോ പിഴയോ നൽകുമെന്ന് പറയാൻ നോയിഡ പൊലീസിന് അധികാരവുമില്ല. സമിതികളല്ല പാർലമെൻറിലൂടെയാണ് നിയമങ്ങളുണ്ടാകേണ്ടത്. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്നു കരുതുന്നതായും ഇത്തരം ഉത്തരവുകളെ കോടതിയിൽ ചോദ്യം ചെയ്യാമെന്നും അദ്ദേഹം ‘ദ ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഡേറ്റ ശേഖരണത്തിനും മറ്റും കൊണ്ടുവന്ന പ്രോട്ടോേകാൾ ഡേറ്റ സംരക്ഷണത്തിന് പര്യാപ്തമല്ലെന്നും വിവരങ്ങൾ ചോർന്നാൽ അതിന് ഉത്തരവാദി ആരെന്ന് വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തി ഡേറ്റ സംരക്ഷണ ബില്ലിെൻറ കരടുണ്ടാക്കിയ സമിതിയുടെ അധ്യക്ഷനാണ് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.