നീതി വൈകുന്നത് നീതി നിഷേധം-എസ്.ഐ.ഒ
text_fieldsന്യൂഡൽഹി: ഡൽഹി കലാപത്തിന് പ്രേരണ നൽകിയവർ സ്വതന്ത്രരായി നടക്കുകയും അധികാര സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുമ്പോൾ വിയോജിപ്പ് പ്രകടിപ്പിക്കാൻ ധൈര്യം കാട്ടിയ വിദ്യാർഥികളെ ഗൂഢാലോചനക്കാരായി ചിത്രീകരിക്കുകയാണെന്ന് എസ്.ഐ.ഒ. ഉമർ ഖാലിദ്, ശർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ തുടങ്ങി വിദ്യാർഥി നേതാക്കൾക്കും മറ്റുള്ളവർക്കും ജാമ്യം നിഷേധിച്ചത് നിരാശയുണ്ടാക്കുന്നതാണ്.
മോദിയുടെ ഇന്ത്യയിൽ മുസ്‌ലിമായിരിക്കുക, വിദ്യാർഥിയായിരിക്കുക, വിയോജിപ്പുള്ളവനായിരിക്കുക തുടങ്ങിയവ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള അടിസ്ഥാനമായി മാറിയിരിക്കുകയാണ്. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടൻ മോചിപ്പിക്കണമെന്ന് എസ്.ഐ.ഒ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.