അന്നും ഇന്നും ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ഖൻവിൽക്കർ
text_fieldsന്യൂഡൽഹി: ലിംഗ സമത്വത്തിെൻറ കാര്യത്തിൽ മതവിശ്വാസത്തേക്കാൾ ഭരണഘടന ഉയർത്തിപ ്പിടിക്കണമെന്ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം ശബരിമല കേസിൽ വിധി പറഞ ്ഞ ജസ്റ്റിസ് ഖൻവിൽകർ ഒരു വർഷത്തിനുശേഷം പുറപ്പെടുവിച്ച അതേ കേസിലെ പുനഃപരിശോ ധനാ ഹരജികളിൽ മതകാര്യങ്ങൾ മതാചാര്യന്മാരാണ് തീരുമാനിക്കേണ്ടതെന്ന് നിലവിലു ള്ള ചീഫ് ജസ്റ്റിസിനൊപ്പം വിധിച്ചു. അന്നും ഇന്നും ചീഫ് ജസ്റ്റിസിനൊപ്പം നിന്ന ജസ്റ്റിസ് ഖൻവിൽകർ ശബരിമല വിഷയത്തിൽ തനിക്കൊരു നിലപാടില്ലെന്ന് തെളിയിച്ചു.
മുൻ ചീഫ് ജസ്റ്റിസിനൊപ്പം ശബരിമല വിധി പുറപ്പെടുവിച്ച മൂന്നു ജഡ്ജിമാരും അതേ നിലപാടിൽ ഉറച്ചുനിന്നാൽ പുനഃപരിശോധനാ ഹരജി തള്ളുകയും വിഷയത്തിൽ കേന്ദ്ര സർക്കാറിെൻറ മാറിയ നിലപാടിനെതിരായി മാറുകയും ചെയ്യുമായിരുന്നു.
എന്നാൽ, അന്ന് പ്രവേശനത്തെ എതിർത്ത ജസ്റ്റിസ് ഇന്ദു മൽഹോത്രക്കൊപ്പം പുതുതായി ബെഞ്ചിലിരുന്ന ചീഫ് ജസ്റ്റിസും ചേർന്നുവെന്ന് മാത്രമല്ല, ഖൻവിൽകർ നിലപാട് മാറ്റുകയും ചെയ്തു.
സ്ത്രീപുരുഷ, പ്രായഭേദെമന്യേ ആരാധനാസ്ഥലത്ത് പ്രവേശിക്കാൻ അവകാശം നൽകുന്നതാണ് ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്നും ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കാൻ പാടില്ലെന്നുമാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും ആവശ്യപ്പെട്ടത്.
എന്നാൽ, ശബരിമല അയ്യപ്പ ഭക്തരുടെ മതസ്വാതന്ത്ര്യപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭരണഘടനാ ധാർമികതയെന്ന മതപരമല്ലാത്ത അളവുകോൽ പാടില്ലെന്നും എൻ.എസ്.എസും തന്ത്രി കണ്ഠരര് രാജീവരുമുൾപ്പെടെ പുനഃപരിശോധന ആവശ്യപ്പെടുന്നവരും ബോധിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.