ലോയ കേസ്: സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകും
text_fieldsന്യൂഡൽഹി: ജസ്റ്റിസ് ലോയ കേസിൽ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകാൻ തീരുമാനം. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകുന്നത്. മുംബൈ ലോയേഴ്സ് അസോസിയേഷനാണ് ഹരജി നൽകുക.
ഗൂഢലക്ഷ്യമുള്ള ഹരജികൾ നിരുത്സസാഹപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.ൈവ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ഹരജികൾ തള്ളിയത്. ലോയയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹജഡ്ജിമാർ നൽകിയ മൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കോടതിയെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഹരജികൾ. രാഷ്ട്രീയ-ബിസിനസ് തർക്കങ്ങൾ കോടതിക്ക് പുറത്ത് തീർക്കണമെന്ന രൂക്ഷമായ വിമർശനവും സുപ്രീംകോടതി ഉന്നയിച്ചുണ്ട്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണക്കിടെയായിരുന്നു ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണം. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ പോയ അദ്ദേഹം 2014 ഡിസംബർ ഒന്നിന് നാഗ്പുരിലാണ് മരണപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.