വിവര സംരക്ഷണം; ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു
text_fieldsന്യൂഡൽഹി: വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച പഠന റിപ്പോർട്ട് ജസ്സിസ് ബി.എൻ ശ്രീകൃഷ്ണ കമ്മിറ്റി സർക്കാരിന് സമർപ്പിച്ചു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും സ്വകാര്യ കമ്പനികളും സർക്കാർ സ്ഥാപനങ്ങളും പൗരൻമാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്ന വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ ശ്രീകൃഷ്ണ കമ്മിറ്റിയെ നിയോഗിച്ചത്. കഴിഞ്ഞ വർഷം ആഗസ്തിനായിരുന്നു മുൻ സുപ്രീം കോടതി ജഡ്ജി ശ്രീകൃഷ്ണയുടെ നേതൃത്വത്തിൽ സർക്കാർ കമ്മിറ്റി രൂപീകരിച്ചത്.
വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും സംരക്ഷണവും ബന്ധപ്പെട്ട് മൂന്ന് പ്രധാന വശങ്ങളാണുള്ളത്. ഒാരോ പൗരെൻറയും അവകാശ സംരക്ഷണം, രാജ്യത്തിെൻറ ഉത്തരവാദിത്തം, വിവരങ്ങൾ കച്ചവടപരമായോ വ്യാവസായികമായോ ഉപയോഗിക്കൽ എന്നിവയാണ് ആ കാര്യങ്ങളെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതാ ലംഘനത്തിനുള്ള ശിക്ഷ, കേസ് നടപടികൾ, ഡാറ്റാ അതോറിറ്റി രൂപീകരണം, വ്യക്തിഗത വിവരങ്ങളുടെ നിർവചനം, പ്രശ്ന സാധ്യതയുള്ള വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവയെ കുറിച്ച നിർദേശങ്ങളാണ് കമീഷെൻറ റിപ്പോർട്ടിലുള്ളത്.
റിപ്പോർട്ടിെൻറ അടിസ്ഥനത്തിൽ സർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾ ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ എന്നിവയുടെ രാജ്യത്തെ പ്രവർത്തനങ്ങളെ ബാധിക്കും എന്നതാണ് പ്രധാനം.
കേന്ദ്ര നിയമ വിവര സാേങ്കതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ പരിശോധിക്കുമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അഭിപ്രായങ്ങൾ തേടുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പാർലമെൻററി നടപടികളും പാലിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ നിയമനിർമാണ് നടത്തൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.