‘കഹാനി ദില്ലി കി’: ഡൽഹിയുടെ പൈതൃകം കൊണ്ടാടാൻ ട്രാവൻകൂർ പാലസ്
text_fieldsട്രാവൻകൂർ പാലസ്
ന്യൂഡൽഹി: തലസ്ഥാന നഗരത്തിന്റെ ചരിത്രവും പൈതൃകവും ആവേശവുമൊക്കെ കൊണ്ടാടാൻ ട്രാവൻകൂർ പാലസ് ഒരുങ്ങി. ‘കഹാനി ദില്ലി കി’ എന്ന് പേരിട്ട പരിപാടിയിൽ ചരിത്രകാരന്മാരും തിയറ്റർ ആർട്ടിസ്റ്റുകളും ആർക്കിടെക്ടുകളും സംഗീതജ്ഞരും ഒത്തുചേരും. രണ്ട് ദിവസത്തെ ഉത്സവം ഫെബ്രുവരി 14, 15 തീയതികളിൽ നടക്കും.
ഇൻഡോഫയലിലെ സാറാ അബ്ദുല്ല പൈലറ്റിന്റെയും ഐശ്വര്യ ഝായുടെയും ആശയാവിഷ്കാരമാണ് പരിപാടി. നഗരത്തിന്റെ നാനാവിധ രുചിക്കൂട്ടുകളോടൊപ്പം കലാപ്രകടനങ്ങളും സംവാദങ്ങളും പ്രദർശനങ്ങളും കോർത്തിണക്കിയാണ് പരിപാടികൾ ആസൂത്രണംചെയ്തിരിക്കുന്നത്. കല, സംഗീതം, സംവാദം, ഭക്ഷണം എന്നിങ്ങനെ പല ക്രമീകരണങ്ങളിലൂടെ നഗരത്തിന്റെ സൗന്ദര്യവും ചരിത്ര സമ്പന്നതയും അനുഭവിച്ചറിയാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് പൈലറ്റും ഝായും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പ്രിയങ്ക ശർമയും സംഘവും അവതരിപ്പിക്കുന്ന ഫൂൽവാനോം കി സയർ എന്ന തെരുവുനാടകമാണ് ആദ്യ ദിവസത്തെ ആകർഷണമെങ്കിൽ, രണ്ടാം ദിവസം സിത്താർ വാദ്യ വിദഗ്ധനായ സയിദ് സഫർ ഖാൻ, ഗായകൻ സോനം കൽറ എന്നിവരുടെ പ്രകടനങ്ങളാണ് പ്രധാന ഇനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

