Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കങ്കണ വ്യാജ ഹിന്ദു, ഹിന്ദുത്വത്തെ അപമാനിച്ചു'; ജന്മാഷ്ടമിക്ക് പ്രസാദം തയ്യാറാക്കുമ്പോൾ ചെരുപ്പ് ധരിച്ചതിന് വിമർശനം

text_fields
bookmark_border
കങ്കണ വ്യാജ ഹിന്ദു, ഹിന്ദുത്വത്തെ അപമാനിച്ചു; ജന്മാഷ്ടമിക്ക് പ്രസാദം തയ്യാറാക്കുമ്പോൾ ചെരുപ്പ് ധരിച്ചതിന് വിമർശനം
cancel
camera_alt

കങ്കണ റണാവത്

ന്യൂഡൽഹി: ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി കൃഷ്ണന് പ്രസാദം തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ച ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത് വീണ്ടും സൈബർ ലോകത്തിന്റെ കടുത്ത വിമർശനങ്ങളിൽ. മണാലിയിലെ അമ്മയുടെ വീട്ടിൽ വെച്ച് ശ്രീകൃഷ്ണന് പ്രത്യേക ഭോഗ് (പ്രസാദം) തയ്യാറാക്കുന്ന ദൃശ്യങ്ങളാണ് കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ നടി ധരിച്ച വേഷവിധാനവും അടുക്കളയിലെ ചില കാര്യങ്ങളും ചൂണ്ടിക്കാണിച്ചാണ് നെറ്റിസൺസ് രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയത്.

വീഡിയോയിൽ കങ്കണ അടുക്കളയിൽ നിന്ന് പ്രസാദത്തിന്റെ ചേരുവകൾ കൂട്ടിക്കലർത്തുന്നത് കാണാമായിരുന്നു. "ഇത് ജന്മാഷ്ടമി ദിവസമാണ്, ഞാൻ എന്റെ അമ്മയുടെ വീട്ടിലാണ്. കുട്ടിക്കാലത്ത് ഞങ്ങൾ ഭക്ഷണം കഴിക്കുകയും ജോലികൾ ചെയ്യുകയും ചെയ്ത അതേ അടുക്കളയാണിത്. അതിനാൽ ഇന്ന് ഞങ്ങൾ ഇവിടെ ശ്രീകൃഷ്ണനായി ഭോഗ് തയ്യാറാക്കുകയാണ്. കൂടാതെ ഇന്ന് എന്റെ മരുമകൾ കാദംബരിയുടെ ജന്മദിനം കൂടിയാണ്..." എന്ന് കങ്കണ വീഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ ഭോഗ് തയ്യാറാക്കുന്നതിനിടയിലും നടി ചെരുപ്പ് ധരിച്ചിരുന്നു എന്നതാണ് പലരെയും പ്രകോപിപ്പിച്ചത്. ഹിന്ദു ആചാരങ്ങളെ അപമാനിക്കുന്നതാണ് ഇതെന്നും താരം വ്യാജ ഹിന്ദുവാണെന്നും തുടങ്ങി കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. "ശ്രീകൃഷ്ണന് ഭോഗ് തയ്യാറാക്കുമ്പോൾ ചെരുപ്പ് ധരിച്ച കങ്കണ ഹിന്ദുത്വത്തെ അപമാനിക്കുകയാണ്" എന്ന് ഒരാൾ കുറിച്ചു. കൂടാതെ, വീഡിയോ എടുക്കുന്ന സമയത്ത് അടുക്കളയിലെ ഗ്യാസ് ബർണർ പോലും കത്തിച്ചിരുന്നില്ലെന്നും ചിലർ ചൂണ്ടിക്കാണിച്ചു.

തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും കങ്കണ ഉടൻ തന്നെ മറുപടിയും നൽകി. ഗ്യാസ് പ്രവർത്തിക്കുന്നില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് മറുപടിയായി അവർ എക്സിൽ കുറിച്ചത് ഇങ്ങനെയാണ്: "ഇത് ഹൽവ അല്ല, ഭോഗ് ആണ്. പല ചേരുവകളും വെവ്വേറെ തയ്യാറാക്കിയ ശേഷമാണ് ഈ ഘട്ടത്തിൽ എല്ലാം കൂട്ടിക്കലർത്തുന്നത്. മാതാപിതാക്കൾക്കും ഈ ഭൂമിക്കും ഭാരമായ ആളുകളിൽ നിന്ന് പാചക ഉപദേശങ്ങൽ പ്രതീക്ഷിക്കാനാവില്ല. നിങ്ങൾ കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ, പാചകത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല."

തന്റെ തനതായ ശൈലിയിൽ വിമർശകർക്ക് കങ്കണ നൽകിയ ഈ മറുപടിയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒരു വിഭാഗം ആളുകൾ കങ്കണയെ പിന്തുണച്ച് രംഗത്തെത്തുമ്പോൾ, മറ്റൊരു വിഭാഗം വിമർശനം ആവർത്തിക്കുകയാണ്. എങ്കിലും ജന്മാഷ്ടമി ദിനത്തിൽ കങ്കണ പങ്കുവെച്ച ഈ വീഡിയോ വലിയൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'കങ്കണ വ്യാജ ഹിന്ദു, ഹിന്ദുത്വത്തെ അപമാനിച്ചു' ; ജന്മാഷ്ടമിക്ക് പ്രസാദം തയ്യാറാക്കുമ്പോൾ ചെരുപ്പ് ധരിച്ചതിന് വിമർശനം
Next Story