Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ മുസ്‍ലിംകൾക്ക് പ്രയാസമില്ലെന്ന് കാന്തപുരം

text_fields
bookmark_border
ഇന്ത്യയിൽ മുസ്‍ലിംകൾക്ക് പ്രയാസമില്ലെന്ന് കാന്തപുരം
cancel
camera_alt

കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിൽ മു​സ്‍ലിം​ക​ൾ​ക്ക് ഒ​രു പ്ര​തി​ബ​ന്ധ​വും പ്ര​യാ​സ​വു​മി​ല്ലെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ വ​ള​രെ സ​ന്തു​ഷ്ട​നാ​ണെ​ന്നും ഇം​ഗ്ലീ​ഷ് ചാ​ന​ലാ​യ ‘ന്യൂ​സ് 18’ന് ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കാ​ന്ത​പു​രം പ​റ​ഞ്ഞു. ഭാ​ര​ത​ത്തി​ൽ മു​സ്‍ലിം​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് ചി​ല​ർ പ​റ​യു​ന്നു​ണ്ടെ​ന്നും ഇ​ന്ത്യ​യി​ൽ മു​സ്‍ലിം​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് താ​ങ്ക​ൾ ലോ​ക​ത്തോ​ട് പ​റ​യു​മോ​യെ​ന്നും അ​വ​താ​ര​ക​ൻ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കാ​ന്ത​പു​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മ​ദ്റ​സ​ക​ളും അ​റ​ബി​ക് കോ​ള​ജു​ക​ളും പ​ള്ളി​ക​ളു​മെ​ല്ലാം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു​ത​ര​ത്തി​ലു​ള്ള പ്ര​തി​ബ​ന്ധ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും അ​തി​നി​ല്ലെ​ന്നും കാ​ന്ത​പു​രം വി​ശ​ദീ​ക​രി​ച്ചു.

വി​ക​സി​ത ഭാ​ര​ത​ത്തി​നു​​വേ​ണ്ടി എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ത​ന്നാ​ലാ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​ത് ന​ല്ല പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു. മു​സ​ൽ​മാ​െ​ന​ന്നോ ഹി​ന്ദു​വെ​ന്നോ ക്രി​സ്ത്യ​നെ​ന്നോ നോ​ക്കാ​തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ത​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് മോ​ദി​യോ​ട് സം​സാ​രി​ച്ചെ​ന്നും കാ​ന്ത​പു​രം തു​ട​ർ​ന്നു.

ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ മു​സ്‍ലിം​ക​ളി​ൽ വ​ല്ല പ്ര​തി​ഫ​ല​ന​വു​മു​ണ്ടാ​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, അ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ ത​നി​ക്ക​റി​യി​ല്ലെ​ന്ന് കാ​ന്ത​പു​രം മ​റു​പ​ടി ന​ൽ​കി. ലോ​ക​ത്ത് സ​മാ​ധാ​ന​ത്തി​നാ​യി ചെ​യ്യാ​നു​ള്ള​ത് ചെ​യ്യ​ണം. ഇ​റാ​ൻ-​യു.​എ​സ് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണം. എ​ല്ലാ മ​നു​ഷ്യ​രും മ​നു​ഷ്യ​ത്വ​ത്തെ ഏ​റ്റ​വും മു​ക​ളി​ൽ​വെ​ച്ച് മ​റ്റെ​ല്ലാം അ​തി​ന് താ​​ഴെ​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanthapuram AP Aboobacker Musliyar
News Summary - Kanthapuram says Muslims have no problems in India
Next Story