Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ഡല വർധന വാഗ്ദാനത്തിൽ പ്രതിപക്ഷം വീഴരുതെന്ന് സിബലിന്‍റെ മുന്നറിയിപ്പ്

text_fields
bookmark_border
പ്രതിപക്ഷത്തിന് തിരിച്ചുവരവ് ഏറെ ദുഷ്കരമാകും
Kabil Sibal
cancel
camera_alt

കപിൽ സിബൽ

ന്യൂഡൽഹി: ലോക്സഭാ മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് നിലവിലുള്ള സീറ്റുകളുടെ 50 ശതമാനം അധികമായി നൽകാമെന്ന കേന്ദ്ര സർക്കാറിന്‍റെ വാഗ്ദാനത്തിൽ പ്രതിപക്ഷ പാർട്ടികൾ വീഴരുതെന്ന് രാജ്യസഭാ അംഗം കപിൽ സിബൽ മുന്നറിയിപ്പ് നൽകി. അംഗീകരിച്ചാൽ ബി.ജെ.പിക്ക് സ്ഥിരമായ രാഷ്ട്രീയ മേൽക്കൈ ലഭിക്കുകയും പ്രതിപക്ഷത്തിന്‍റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഏറെ ദുഷ്കരമാവുകയും ചെയ്യും.

ബി.ജെ.പി ലക്ഷ്യമിടുന്ന ഭരണഘടനാ ഭേദഗതിക്ക് വഴിയൊരുക്കിയാൽ രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലാകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ഓർമിപ്പിച്ചു.

2027ലെ സെൻസസിനും ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനും പകരം എല്ലാ സംസ്ഥാനങ്ങൾക്കും നിലവിലെ സീറ്റുകളുടെ 50 ശതമാനം അധികമായി നൽകണമെന്ന നിർദേശമാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നതെന്ന് സിബൽ പറഞ്ഞു. ഉദാഹരണത്തിന് തമിഴ്നാട്ടിലെ 39 സീറ്റുകൾ 59 ആയും ഉത്തർപ്രദേശിലെ 80 സീറ്റുകൾ 120 ആയും വർധിക്കും.

എന്നാൽ, ജനസംഖ്യ കൂടുതലുള്ള വടക്കൻ സംസ്ഥാനങ്ങൾക്കാണ് ഇതിലൂടെ കൂടുതൽ നേട്ടമുണ്ടാകുക. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വർധന ബി.ജെ.പിക്ക് രാഷ്ട്രീയമായി ഗുണകരമാകും.

അസമിലും ജമ്മു-കശ്മീരിലും നടന്ന മണ്ഡല പുനർനിർണയം ബി.ജെ.പിക്ക് അനുഗുണമായി. ഇത്തരം നിർദേശങ്ങൾ അംഗീകരിച്ചാൽ ബി.ജെ.പിക്ക് സ്ഥിരമായ രാഷ്ട്രീയ മേൽക്കൈ ലഭിക്കും.

രാജ്യത്തിന്റെ ഭാവിയും ജനാധിപത്യവും മുൻനിർത്തി രാഷ്ട്രീയ പാർട്ടികൾ തീരുമാനമെടുക്കണം. ലോക്സഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ 362 അംഗങ്ങളുടെ പിന്തുണ നേടാനാണ് ബി.ജെ.പിയുടെ ശ്രമം. വർഷകാല സമ്മേളനം ഔപചാരികമായി അവസാനിപ്പിക്കാതെയും ശൈത്യകാല സമ്മേളന തീയതി പ്രഖ്യാപിക്കാതെയും കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സിബൽ വിശേഷിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sibal Warns Opposition Over Seat Hike Proposal & Poll Shift
Next Story