സഖ്യസർക്കാരിനെതിരെ വീണ്ടും ബി.ജെ.പി നീക്കം: എം.എൽ.എമാർക്ക് കോടികളുടെ വാഗ്ദാനമെന്ന് കോൺഗ്രസ്
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ താഴെയിറക്കാൻ ലക്ഷ്യമിട്ടുള്ള ഒാപറേഷൻ താമര പദ്ധതി അവസാനിപ്പിക്കാതെ ബി.ജെ.പി. കർണാടകയിൽ സർക്കാർ രൂപവത്കരണത്തിന് ബി.ജെ.പി നീക്കം പുരോഗമിക്കുന്നുവെന്ന സൂചനകളുമായി നേതാക്കൾ രംഗത്തെത്തി.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ കർണാടകയിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നും ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയാകുമെന്നും മുൻ ബി.ജെ.പി മന്ത്രി ബസവരാജ് ബൊമ്മയ്യ ഞായറാഴ്ച അവകാശപ്പെട്ടു.
കോൺഗ്രസ് എം.എൽ.എമാർ പിന്തുണ പിൻവലിച്ചാൽ തങ്ങൾ സർക്കാർ രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡയും വിശദീകരിച്ചു. എന്നാൽ, 25 മുതൽ 30 കോടിവരെയാണ് ബി.ജെ.പി തങ്ങളുടെ എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്യുന്നതെന്നും ഇതിനായി അവർക്ക് 400 കോടി വരെ ആവശ്യമാണെന്നും ഇത്രയധികം തുക എവിടെനിന്നാണ് ബി.ജെ.പിക്ക് ലഭിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു തിരിച്ചടിച്ചു. അവരുടെ പദ്ധതി പരാജയപ്പെട്ടുകഴിഞ്ഞു.
എം.എൽ.എമാരെ ഡൽഹിയിൽ ആഡംബര ഹോട്ടലിൽ താമസിപ്പിക്കാനും കോടികൾ ചെലവഴിച്ചു. ഇതെല്ലാം അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.