Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാവേരി തർക്കം; തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളം നൽകാനാവില്ലെന്ന് കർണാടക

text_fields
bookmark_border
11 ശതകോടി ഘനയടി വെള്ളം തുറന്നുവിടണമെന്ന തമിഴ്‌നാടിന്‍റെ ആവശ്യം നിറവേറ്റുക പ്രയാസകരമാണെന്ന് കർണാടക സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയോട് വ്യക്തമാക്കി
കാവേരി തർക്കം; തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളം നൽകാനാവില്ലെന്ന് കർണാടക
cancel

ബംഗളൂരു: കാവേരി നദിയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി 11 ശതകോടി ഘനയടി വെള്ളം തുറന്നുവിടണമെന്ന തമിഴ്‌നാടിന്‍റെ ആവശ്യം നിറവേറ്റുക പ്രയാസകരമാണെന്ന് കർണാടക സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയോട് വ്യക്തമാക്കി. മഴ കുറഞ്ഞ വർഷമായതിനാലും നിരവധി പ്രദേശങ്ങൾ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചതിനാലുമാണ് സംസ്ഥാനം ഈ ആവശ്യം ഉന്നയിച്ചത്. തങ്ങളുടെ ന്യായമായ ആനുപാതിക ഓഹരിയും അതിനൊപ്പമുള്ള കുടിശ്ശികയുമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് തമിഴ്‌നാട് സർക്കാർ പറഞ്ഞു.

കർണാടക ലഭ്യമായ ജലശേഖരവും നീരൊഴുക്കും ജലസേചനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത് തുടരുമ്പോൾ കാലാവസ്ഥപരമായ പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ തങ്ങള്‍ക്ക് മേല്‍ ചുമത്താനാകില്ലെന്നും തമിഴ്‌നാട് വ്യക്തമാക്കി. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ പ്രധാന ജലമാപന കേന്ദ്രമായ ബില്ലിഗുണ്ട്ലുവിൽ ഒക്ടോബർ ഏഴു വരെയുള്ള 11 ടി.എം.സി കാവേരി വെള്ളത്തിന്‍റെ കുടിശ്ശിക ഉടൻ തീർപ്പാക്കാനും 10 ദിവസത്തിനുള്ളിൽ പ്രതിദിനം 1.3 ടി.എം.സി നിരക്കിൽ അത് ഉറപ്പാക്കാനും കർണാടകക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച പുതിയ ഹരജിയിൽ ജസ്റ്റിസുമാരായ വിക്രം നാഥ്, ആപ്രേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാൻ മാറ്റി.

വരള്‍ച്ച വളരെയധികം രൂക്ഷമായ വർഷമാണെന്നും പല പ്രദേശങ്ങളും വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കർണാടക സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ബെഞ്ചിനെ അറിയിച്ചു. ജനവാസ മേഖലകളിലെ കുടിവെള്ള വിതരണം ഉറപ്പാക്കേണ്ടതുണ്ട്. നവംബറിലെ വടക്കുകിഴക്കൻ മൺസൂണിന്‍റെ ആനുകൂല്യം തമിഴ്‌നാടിന് ലഭിക്കുമെന്നും അപ്പോൾ തമിഴ്‌നാട്ടിലെ ജലാശയങ്ങൾ നിറയുമെന്നും എന്നാൽ അത് കർണാടകയെ സഹായിക്കില്ലെന്നും ശ്യാം ദിവാൻ കൂട്ടിച്ചേർത്തു.

ഒക്ടോബർ എട്ടിന് നടന്ന കാവേരി വാട്ടർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ 59ാമത് യോഗത്തിൽ കൃത്യമായ ആലോചന നടന്നിട്ടുണ്ടെന്നും ഒക്ടോബർ ഒമ്പത് മുതൽ അടുത്ത 15 ദിവസത്തേക്ക് ബില്ലിഗുണ്ട്ലുവിൽ 3,000 ക്യുസെക്സ് കാവേരി വെള്ളം തുറന്നുവിടാൻ കർണാടകയോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കുറവ് വന്ന വെള്ളം ആനുപാതിക അടിസ്ഥാനത്തിൽ തുറന്നുവിടാൻ കർണാടകയോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ഈ വർഷം തമിഴ്‌നാട്ടിലെ വിളകളെ അത് ബാധിക്കും. ഈ വർഷം മഴക്കുറവുണ്ടാവുകയും ഇരു സംസ്ഥാനങ്ങളെയും ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ വെള്ളത്തിന്‍റെ കുടിശ്ശിക എങ്ങനെ തീർപ്പാക്കാനാകുമെന്ന് ബെഞ്ച് ചോദിച്ചു. ഈ വര്‍ഷം സാധാരണ അളവില്‍ മഴ ലഭിച്ചിരുന്നെങ്കില്‍ കാര്യങ്ങൾ ഇത്തരത്തില്‍ സങ്കീര്‍ണമാകുമായിരുന്നില്ലെന്ന് ജസ്റ്റിസ് നാഥ് നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ കർഷകർ വലിയ ബുദ്ധിമുട്ട് നേരിടുന്നതിനാൽ ജലത്തിനായി ഒരു വർഷത്തേക്ക് കൂടി കാത്തിരിക്കാനാവില്ലെന്ന് മുകുൾ റോഹത്തഗി പറഞ്ഞു. ഇതിന് പരിഹാരമായി എന്തെങ്കിലും ഇടക്കാല ക്രമീകരണം ചെയ്യണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.

സെപ്റ്റംബർ 24-ന് നടന്ന യോഗത്തിൽ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി മഴ കുറവിന്‍റെ ശതമാനം കണക്കാക്കിയതിന്‍റെ അടിസ്ഥാനത്തിൽ ബില്ലിഗുണ്ട്ലുവിൽ ലഭിക്കേണ്ട വെള്ളത്തിന്‍റെ അളവ് 52.935 ടി.എം.സി ആയിരിക്കണമെന്നും എന്നാല്‍ വെള്ളത്തിന്‍റെ അളവിൽ കുറവുണ്ടായിട്ടുണ്ടെന്നും സ്റ്റാൻഡിങ് കൗൺസെൽ ബി. കരുണാകരൻ മുഖേന സമർപ്പിച്ച ഹർജിയിൽ,കണ്ടെത്തിയതായി തമിഴ്‌നാട് സർക്കാർ പറഞ്ഞു. കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹരിക്കാന്‍ കർണാടകയോട് നിർദ്ദേശിക്കുന്ന കാര്യത്തിൽ (സി.ഡബ്ല്യു.ആര്‍.സി) തീരുമാനമെടുത്തില്ല. പകരം ഒഴുക്ക് 6,000 ക്യുസെക്സിൽ നിന്ന് 4,000 ക്യുസെക്സായി കുറക്കുകയാണ് ചെയ്തത്.

സെപ്റ്റംബർ 24 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയില്‍ അടുത്ത 15 ദിവസത്തേക്ക് ബില്ലിഗുണ്ട്ലുവിൽ 4,000 ക്യുസെക്സ് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സി.ഡബ്ല്യു.ആര്‍.സി കർണാടകയോട് നിർദ്ദേശിച്ചതായി ഹരജിയിൽ പറയുന്നു. കർണാടക സി.ഡബ്ല്യു.ആര്‍.സിയുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും ദിവസവും 4,000 ക്യുസെക്സ് വെള്ളം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും തമിഴ്‌നാട് സർക്കാർ പറഞ്ഞു.

ഈ പ്രതിസന്ധി വർഷത്തിൽ തമിഴ്‌നാടിന്‍റെ ഓഹരി ആനുപാതിക അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടതെന്നും എന്നാൽ സി.ഡബ്ല്യു.എം.എ രൂപീകരിച്ച് എട്ട് വർഷം കഴിഞ്ഞിട്ടും ഏതെങ്കിലും ഒരു സംസ്ഥാനത്തിന് അനീതിയില്ലാതെ ഇല്ലാതെ വെള്ളം പങ്കിടുന്നതിനുള്ള 'പ്രതിസന്ധി ഫോർമുല' രൂപീകരിക്കാൻ അതിന് സാധിച്ചിട്ടില്ലെന്നും തമിഴ്‌നാട് ചൂണ്ടിക്കാണിച്ചു.

സെപ്റ്റംബർ 24 മുതൽ ഒക്ടോബർ ഏഴു വരെയുള്ള കാലയളവിലെ ജലലഭ്യതക്കുറവ് മൂലമുണ്ടായ 0.94 ടി.എം.സി കുടിശ്ശിക നികത്താനും ഒക്ടോബർ എട്ടിലെ മിനിറ്റ്സിൽ സി.ഡബ്ല്യു.എം.എ നിർദ്ദേശിച്ചതുപോലെ തുടർന്നുള്ള ഒഴുക്ക് ഉറപ്പാക്കാനും കർണാടക സർക്കാറിന് നിർദ്ദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. വെള്ളത്തിന്‍റെ ലഭ്യതക്കുറവ് മൂലം തങ്ങൾക്ക് നേരത്തെയുള്ള ഖരീഫ് വിള നഷ്ടപ്പെട്ടതായി തമിഴ്‌നാട് സർക്കാർ കോടതിയോട് പറഞ്ഞപ്പോൾ തങ്ങൾ കടുത്ത വരൾച്ചാ നേരിടുകയാണെന്ന് കർണാടക പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cauvery Water Dispute: Karnataka Expresses Inability to Meet Tamil Nadu's Demand
Next Story