ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണം പിൻവലിച്ച് കർണാടക സർക്കാർ
text_fieldsബംഗളൂരു: അനധികൃമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണം കർണാടക സർക്കാർ പിൻവലിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വിധാൻ സൗധയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ശിവകുമാറിനെതിരായ കേസ് സി.ബി.ഐക്ക് കൈമാറിയ കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ നടപടി നിയമപ്രകാരമായിരുന്നില്ലെന്ന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ യോഗതീരുമാനം വിശദീകരിച്ച നിയമമന്ത്രി എച്ച്.കെ. പാട്ടീൽ ചൂണ്ടിക്കാട്ടി. വിഷയം ഗൗരവത്തോടെയാണ് സർക്കാർ പരിഗണിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തുണ്ടായിരുന്ന അഡ്വക്കറ്റ് ജനറലിനോടും ഇപ്പോഴത്തെ അഡ്വക്കറ്റ് ജനറലിനോടും ഉപദേശം തേടിയശേഷമാണ് തീരുമാനമെന്നും പാട്ടീൽ പറഞ്ഞു.
വരവിൽ കവിഞ്ഞ സ്വത്തുമായി ബന്ധപ്പെട്ട് 577 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മറ്റൊരു കേസുപോലും സി.ബി.ഐക്ക് വിട്ടിട്ടില്ല. എല്ലാ കേസും ലോക്കൽ പൊലീസാണ് അന്വേഷിച്ചത്. ഇത് കണക്കിലെടുത്താണ് ശിവകുമാറിനെതിരായ കേസ് മാത്രം സി.ബി.ഐ അന്വേഷണത്തിന് വിട്ട തീരുമാനം പിൻവലിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.