മുഖം നോക്കി ബംഗ്ലാദേശികളെ കണ്ടെത്താൻ പറ്റുമോ? കർണാടക സർക്കാറിനെ വിമർശിച്ച് ഹൈകോടതി
text_fieldsബംഗളൂരു: അനധികൃത ബംഗ്ലാദേശി പൗരന്മാരെന്ന് മുദ്രകുത്തി ബംഗളൂരു വിലെ 300ലധികം കുടിലുകൾ പൊളിച്ചുനീക്കിയ നടപടിയിൽ കർണാടക സർക് കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി. ഒരാളുടെ മുഖത്തുനോക്കി അയാ ൾ ബംഗ്ലാദേശി പൗരനാണെന്ന് തിരിച്ചറിയാമോ എന്ന് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാക്ക ചോദിച്ചു. കുടിലുകൾ പൊളിച്ചതിനാൽ വഴിയാധാരമായവരെ പുനരധിവസിപ്പിക്കണമെന്ന് ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ജനുവരി 18, 19 തീയതികളിൽ ബംഗളൂരുവിലെ ബെലന്തൂർ, വൈറ്റ്ഫീൽഡ് പ്രദേശങ്ങളിലെ സ്വകാര്യ സ്ഥലത്ത് വടക്കൻ കർണാടകയിലുള്ളവരും ഇതര സംസ്ഥാന തൊഴിലാളികളും താമസിക്കുന്ന കുടിലുകൾ പൊളിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ വിമർശനം.
ബംഗ്ലാദേശികൾ എന്ന സംശയത്തിൽ പൊലീസിന് സ്ഥലമുടമക്ക് നോട്ടീസ് നൽകാനും ബി.ബി.എം.പിക്ക് നടപടി സ്വീകരിക്കാനും കഴിയുമോ എന്ന് കോടതി ചോദിച്ചു. പൊളിക്കൽ നടപടിയിൽ അധികാര ദുർവിനിയോഗമുണ്ടായെന്ന തരത്തിലായിരുന്നു കോടതിയുടെ വിമർശനം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാർ നടപടി ശരിയല്ല.
ഇരകളെ പുനരധിവസിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അനധികൃത കുടിലുകളിൽ ബംഗ്ലാദേശികളാണ് താമസിക്കുന്നതെന്ന് ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബാവലി ഉൾപ്പെടെയുള്ളവർ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അസി. എക്സിക്യൂട്ടീവ് എൻജീനിയർ, പൊലീസ് സഹായത്തോടെ കുടിലുകൾ പൊളിച്ചത്. അനധികൃതമായാണ് കുടിൽ പൊളിച്ചതെന്ന് ബംഗളൂരു കോർപറേഷൻ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.