Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർത്തി...

കാർത്തി ചിദംബരത്തി​െൻറ അറസ്​റ്റിനുള്ള സ്​റ്റേ നീട്ടി

text_fields
bookmark_border
കാർത്തി ചിദംബരത്തി​െൻറ അറസ്​റ്റിനുള്ള സ്​റ്റേ നീട്ടി
cancel

ന്യൂഡൽഹി: ​െഎ.എൻ.എക്​സ്​ മീഡിയാ കേസിൽ മുൻ ധനകാര്യമന്ത്രി പി.ചിദംബരത്തി​​​​​​​​​​​െൻറ മകനും എ.​െഎ.സി.സി അംഗവുമായ കാർത്തി ചിദംബര (45)ത്തെ മാർച്ച്​ 22 വരെ അറസ്​റ്റു ചെയ്യരുതെന്ന്​ ഡൽഹി ഹൈകോടതി. മാർച്ച്​ 20 യാണ്​ കാർത്തിയുടെ അറസ്​റ്റ്​ സ്​റ്റേ ചെയ്​തിരുന്നത്​.  കാർത്തിയുടെ ഹരജി പരിഗണിച്ച കോടതി സ്​റ്റേ രണ്ടു ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. 

മാർച്ച്​ ആദ്യവാരം കാർത്തിയെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു. മാർച്ച്​ ഒമ്പതിന്​ എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​റ്ററേറ്റ്​ അറസ്​റ്റ്​ ഹൈകോടതി  സ്​റ്റേ ചെയ്യുകയായിരുന്നു. 

വിദേശ നിക്ഷേപം സ്വീകരിക്കാനായി െഎ.എൻ.എക്​സ്​ മീഡിയാ  ടെലിവിഷൻ കമ്പനിക്ക്​ വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡി​​​​​​​​​​െൻറ (എഫ്‌.ഐ.പി.ബി) അനുമതിലഭ്യമാക്കിയതിലൂടെ ഡയറക്​ടർ ബോർഡംഗങ്ങളിൽ നിന്ന്​ 3.5 കോടി രൂപാ  കോഴവാങ്ങിയെന്നാണ്​  കേസ്.​പിതാവ്​ പി.ചിദംബരം ധനമന്ത്രിയായിരുന്ന 2007-ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ്​ ​മൗറീഷ്യസില്‍ നിന്നും മുന്നൂറു കോടിയുടെ നിക്ഷേപം തരപ്പെടുത്താൻ അനുമതി വാങ്ങിനൽകിയത്​. കമ്പനി ഡയറക്​ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരിൽ നിന്നാണ്​ കോഴ കൈപ്പറ്റിയത്​. കേസിൽ കാർത്തിയുടെ ചാർ​േട്ടഡ്​ അക്കൗണ്ടൻറ്​ എസ്​. ഭാസ്​കരരാമൻ നേരത്തെ അറസ്​റ്റിലായിരുന്നു.

കഴിഞ്ഞ വർഷം മെയ്​മാസത്തിലാണ്​ എൻഫോഴ്​സ്​മ​​​​​െൻറ്​ ഡയറക്​​ടറേറ്റും സി.ബി.​െഎയും പ്രത്യേകം കേസ്​ രജിസ്​ട്രർ ചെയ്യുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsINX MediaKarthy Chidhambaram
News Summary - Karthy's arrest- India news
Next Story