രാജ്യത്ത് അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാൽ നിശബ്ദമായിരിക്കില്ല; കശ്മീരിനെ പോലെ കശ്മീരികളും ഇന്ത്യയുടെ അവിഭാജ്യഘടകം -അസദുദ്ദീൻ ഉവൈസി
text_fieldsപർഭാനി (മഹാരാഷ്ട്ര): പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ഒരു രാജ്യത്ത് അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാൽ ആ രാജ്യം നിശബ്ദമായിരിക്കില്ലെന്ന് ഓർക്കണമെന്ന് അസദുദ്ദീൻ ഉവൈസി പറഞ്ഞു.
കശ്മീർ നമ്മുടെ അവിഭാജ്യ ഘടകമാണെങ്കിൽ കശ്മീരികളും നമ്മുടെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്നു. കശ്മീരികളെ നമുക്ക് സംശയിക്കാൻ കഴിയില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
'പാകിസ്താൻ എപ്പോഴും ആണവശക്തിയാണെന്ന് പറയുന്നു. ഒരു രാജ്യത്ത് അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാൽ ആ രാജ്യം നിശബ്ദമായിരിക്കില്ലെന്ന് ഓർക്കണം. മതം ലക്ഷ്യം വച്ച് നമ്മുടെ നാട്ടിൽ നമ്മുടെ ആളുകളെ കൊന്നൊടുക്കി. നിങ്ങൾ എന്ത് മതമാണ് പറയുന്നത്?, നിങ്ങൾ ഐ.എസിനെ പോലെയാണ് പെരുമാറിയത്.
കശ്മീർ നമ്മുടെ അവിഭാജ്യ ഘടകമാണെങ്കിൽ, കശ്മീരികളും നമ്മുടെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്നു. കശ്മീരികളെ നമുക്ക് സംശയിക്കാൻ കഴിയില്ല. -ഉവൈസി ചൂണ്ടിക്കാട്ടി.
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അസദുദ്ദീൻ ഉവൈസി രംഗത്തെത്തിയിരുന്നു. ഉറിയിലും പുൽവാമയിലും ഉണ്ടായ സമാന സംഭവങ്ങളേക്കാൾ അപകടകരവും അപലപനീയവും വേദനാജനകവുമാണ് പഹൽഗാം ഭീകരാക്രമണമെന്നാണ് ഉവൈസി പറഞ്ഞത്.
ഭീകരരെ കേന്ദ്രസർക്കാർ പാഠം പഠിപ്പിക്കുമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് എത്രയും വേഗം നീതി ഉറപ്പാക്കുമെന്നും കരുതുന്നു. മതം ചോദിച്ചാണ് പാവപ്പെട്ട ജനങ്ങളെ ഭീകരർ കൊലപ്പെടുത്തിയത്. സംഭവത്തെ ശക്തിയായി അപലപിക്കുന്നു. അയൽരാജ്യത്ത് നിന്ന് വന്ന ഭീകരരുടെ ലക്ഷ്യം ഭീകരത പ്രചരിപ്പിക്കുകയും ഇന്ത്യയിലെ നിരപരാധികളെ കൊല്ലുകയും ചെയ്യുക എന്നതാണ്.
കശ്മീരിലെ ടൂറിസം വ്യവസായത്തെ തകർക്കാൻ ശ്രമം നടക്കുന്നു. മോദി സർക്കാർ തങ്ങളുടെ പ്രതിരോധനയം എത്രമാത്രം വിജയിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം. ഇന്‍റലിജൻസ് പരാജയവും ഗൗരവതരമായ കാര്യമാണെന്നും കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.