Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മോദിയുടെ അച്ഛനും ഇറങ്ങി പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശം ആർ.എസ്.എസിനെ ഉദ്ദേശിച്ചെന്ന് കെ.സി. വേണുഗോപാൽ

text_fields
bookmark_border
KC VENUGOPAL
cancel

ചണ്ഡീഗഢ്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ളതല്ലെന്നും ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തെയാണ് ഉദ്ദേശിച്ചതെന്നും കോൺഗ്രസ് എം.പി കെ.സി വേണുഗോപാൽ. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രപരമായ ഉറവിടം ആർ.എസ്.എസാണെന്നും അതിന്റെ ആശയങ്ങളെ പ്രതിനിധീകരിക്കുന്നത് ആർ.എസ്.എസാണെന്നുമാണ് ഖാർഗെയുടെ പ്രസ്താവനയിൽനിന്ന് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽനിന്ന് ഉയർന്നുവന്ന ഒരാൾ പരിപാടിയിൽ പങ്കെടുത്തതിനുശേഷം ശുദ്ധീകരണ ചടങ്ങ് നടത്തിയെന്നത് ഗൗരവകരമായ വിഷയമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇത് വ്യക്തിപരമായ ആക്രമണമല്ല, മറിച്ച് പ്രത്യയശാസ്ത്രപരമായ ആക്രമണമാണെന്നും ഖാർഗെ ഉദ്ദേശിച്ചത് ആർ.എസ്.എസിനെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബിഹാറിലെ പട്നയിൽ ഞായറാഴ്ച നടന്ന പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാർഗെ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ബിഹാറിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിങ്ങിന്റെ 139ാം ജന്മവാർഷികാഘോഷത്തിൽ സംസാരിക്കവേയാണ് സംഭവം. പ്രസംഗത്തിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ ‘മോദി പോകില്ല’ എന്ന് വിളിച്ചുപറഞ്ഞതിനു മറുപടിയായി ‘മോദിയുടെ അച്ഛനും പോകേണ്ടിവരും’ എന്ന് ഖാർഗെ പ്രതികരിക്കുകയായിരുന്നു. പിന്നാലെ സദസ്സിൽ ബഹളമുണ്ടാക്കിയയാളെ കോൺഗ്രസ് പ്രവർത്തകർ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടിരുന്നു.

പ്രധാനമന്ത്രി പതിവായി നുണ പറയുന്നയാളാണെന്നും ഖാർഗെ വിമർശിച്ചു. അധികാരത്തിലെത്തിയ ആദ്യ 100 ദിവസത്തിനുള്ളിൽ വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നുവെന്നും ആ പണം എവിടെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. ഖാർഗെയുടെ പരാമർശത്തിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പിതാവിനെക്കുറിച്ച് നടത്തിയ പരാമർശം അപമാനകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിക്കുകയും ചെയ്തു. രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ഖാർഗെ ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, നവംബർ നാലിന് പഞ്ചാബിൽ കോൺഗ്രസിന്റെ പ്രചാരണത്തിന് തുടക്കമിടുമെന്നും രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കൂറ്റൻ റാലി സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. റാലിയുടെ ഒരുക്കങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ ജനങ്ങളുമായി രാഹുൽ ഗാന്ധിക്ക് ശക്തമായ ബന്ധമുണ്ടെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. രാഹുലിന്‍റെ കാഴ്ചപ്പാടുകൾക്കും ആശയങ്ങൾക്കും രാജ്യത്തുടനീളം, പ്രത്യേകിച്ച് യുവാക്കൾക്കും ജെൻ സിക്കും ഇടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പഞ്ചാബിലെ ജനങ്ങളും നവംബർ നാലിലെ റാലിക്കായി കാത്തിരിക്കുകയാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KC Venugopal Clarifies Mallikarjun Kharge's Remark on PM Modi Referred to RSS
Next Story