കോലാപുരിൽ കുർബാനക്കിടെ ആക്രമണം; ബെൽഗാമിലെ ഹിന്ദുത്വ സംഘമെന്ന് പൊലീസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ കോലാപുരിൽ ക്രിസ്ത്യൻ ദമ്പതികളുടെ ഞായറാഴ്ച പ്രാർഥനക ്കിടെ ആക്രമണം നടത്തിയത് ബെൽഗാമിൽനിന്നുള്ള തീവ്ര ഹിന്ദുത്വ സംഘമെന്ന് പൊലീസ്. കോ ലാപുരിൽ കൊവഡിൽ ഭീംസെൻ-സ്വാതി ദമ്പതികളാണ് ഞായറാഴ്ചകളിൽ പ്രാർഥന നടത്തിവരുന്നത്. പ്രാർഥനയിലൂടെ രോഗം മാറുമെന്നാണ് ഇവരുെട വിശ്വാസം. ഞായറാഴ്ചകളിൽ സമീപ ഗ്രാമങ്ങളിൽനിന്ന് എച്ച്.െഎ.വി ബാധിതരുൾപ്പെടെ പ്രാർഥനെക്കത്തും. കഴിഞ്ഞ ഞായറാഴ്ച 40 പേർ പ്രാർഥനയിൽ ഏർപ്പെട്ടിരിക്കെയാണ് എട്ട് ബൈക്കുകളിലെത്തിയ 16 പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്.
ആരും ഒാടിപ്പോകാതിരിക്കാൻ പ്രാർഥനാഹാളിെൻറ കവാടത്തിൽ മദ്യക്കുപ്പികൾ അടിച്ച് പൊട്ടിച്ചിട്ടശേഷം അകത്തുകടന്ന സംഘം ഇരുമ്പുവടി, വാൾ തുടങ്ങിയവ പ്രയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഖംമൂടിയണിഞ്ഞായിരുന്നു ആക്രമികൾ വന്നത്. എട്ടു പേർക്ക് പരിക്കേറ്റു. ആക്രമണശേഷം തങ്ങളെ ആരും പിന്തുടരാതിരിക്കാൻ റോഡിൽ മുളകളെറിഞ്ഞു. സി.സി.ടി.വിയുടെ സഹായത്തോടെ ഇവരെ തിരിച്ചറിഞ്ഞതായി കോലാപുർ എസ്.പി അഭിനവ് ദേശ്മുഖ് പറഞ്ഞു. ദലിതുകളെ മതംമാറ്റുന്നു എന്നാരോപിച്ച് മുമ്പും ഇവിടെ സമാന ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2016ലാണ് അവസാനമായി ആക്രമണമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.