ലേഡീസ് ഒാൺലി; ആന്ധ്രയിൽ ‘ദിശ പൊലീസ് സ്റ്റേഷൻ’ പ്രവർത്തനം തുടങ്ങി
text_fieldsഅമരാവതി (ആന്ധ്രപ്രദേശ്): സംസ്ഥാനത്തെ ആദ്യ ‘ദിശ പൊലീസ് സ്റ്റേഷൻ’ പ്രവർത്തനം തുടങ ്ങി. ഹൈദരാബാദിൽ കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടറായ യുവതി കൊല്ലപ് പെട്ട സാഹചര്യത്തിൽ സർക്കാർ രൂപംകൊടുത്ത ദിശ നിയമത്തെ ചുവടുപിടിച്ചാണ് ദിശ പൊലീ സ് സ്റ്റേഷെൻറയും തുടക്കം. രജമഹേന്ദ്രവരം നഗരത്തിൽ തുടങ്ങിയ സ്റ്റേഷെൻറ ഉദ്ഘാടനം മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഢിയാണ് നിർവഹിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ മാത്രമാണ് സ്റ്റേഷൻ കൈകാര്യം ചെയ്യുക. സംസ്ഥാനത്തെ 13 ജില്ലകളിൽ 18 ദിശ പൊലീസ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. ഇതിനായി 21.10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. െഡപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർക്കായിരിക്കും ഓരോ സ്റ്റേഷെൻറയും ചുമതല.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമ കേസുകൾ അതിവേഗം വിചാരണ നടത്തി കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകുന്നതാണ് ദിശ നിയമം. ബലാത്സംഗ കേസുകളിൽ നിയമം വധശിക്ഷ ഉറപ്പാക്കുന്നു. വിചാരണ വേഗത്തിലാക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക കോടതികളും സ്ഥാപിക്കുന്നുണ്ട്. അന്വേഷണം ഏഴ് ദിവസങ്ങൾക്കകവും വിചാരണ 14 പ്രവൃത്തിദിനങ്ങൾക്കകവും പൂർത്തീകരിക്കണമെന്ന് ദിശ നിയമം വിഭാവനം ചെയ്യുന്നു.
സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അക്രമകാരികൾക്ക് ഭയം ജനിപ്പിക്കാനും നിയമം പ്രയോജനപ്പെടുമെന്ന് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അടിയന്തര സന്ദേശങ്ങളോട് പ്രതികരിക്കാൻ ജില്ലകളിൽ ദിശ കൺട്രോൾ റൂമുകൾ തുടങ്ങുമെന്നും അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തുന്നതിന് എമർജൻസി വാഹനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിനെ അടിയന്തരമായി ബന്ധപ്പെടുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനും അദ്ദേഹം തുടക്കം കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.