ആർ.എസ്.എസിനെതിരെ ഡി.എസ്.എസുമായി ലാലുവിെൻറ മകൻ
text_fieldsപട്ന: ആർ.എസ്.എസിനെ എതിർക്കാൻ പുതിയ സംഘടനയുമായി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഇളയ മകനും ബീഹാർ മന്ത്രി സഭയിലെ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ്. കഴിഞ്ഞ ദിവസമാണ്ധർമനിർപേക്ഷ (സെക്യുലർ) സേവക്സംഘ് (ഡി.എസ്.എസ്)എന്ന പേരിൽ യുവ സംഘടനക്ക് രൂപം നൽകിയത്.
ആർ.എസ്.എസ്മതതീവ്രവാദം പടർത്തുകയാണ്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ആദർശവുമായാണ് അവർ മുന്നോട്ട് നീങ്ങുന്നത്. എന്നാൽ ഡി.എസ്.എസ്അതിനെ എതിർക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ ഹിന്ദു യുവ വാഹിനി പോലുള്ള സംഘടനകള്‍ ബീഹാറില്‍ വേരോട്ടമുണ്ടാകാന്‍ ശ്രമിക്കുകയാണ്. ഇത് തടയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നും പട്നയിൽ തേജ് പ്രതാപ് മാധ്യമ പ്രവർത്തകരോട്പറഞ്ഞു.
ആര്‍.എസ്.എസിനെ കൂടുതല്‍ പഠിക്കാനായി തേജ്പ്രതാപ് ഒരു വര്‍ഷം സംഘടനയില്‍ ചേര്‍ന്ന് ട്രൌസറിട്ട് ഭാരത് മാതാ കീ ജയ് മന്ത്രം ഉരുവിട്ട് അനുഭവ സമ്പത്തുണ്ടാക്കാൻ തയ്യാറാകണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി പ്രതികരിച്ചു. എന്നാൽ പകുതി മനസുള്ളവരാണ് പകുതി പാന്‍റിട്ട് നടക്കുന്നവരെന്നായിരുന്നു തേജ് പ്രതാപ്ഇതിന്മറുപടി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.