ജമ്മു-കശ്മീരിൽ കുഴിബോംബ് സ്ഫോടനം, സൈനികന് വീരമൃത്യു; മൂന്നുപേർക്ക് പരിക്ക്
text_fieldsജമ്മു-കശ്മീരിലെ എൽ.ഒ.സിക്ക് സമീപം ഹവേലി തെഹ്‌സിലിലെ സലോത്രി ഗ്രാമത്തിലെ വിക്ടർ പോസ്റ്റിന് സമീപം ഉച്ചക്ക് 12 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ടി.ആർ.എഫ് ഏറ്റെടുത്തു. സ്ഫോടനത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൂഞ്ച് ജില്ലയിലെ ഹവേലി തെഹ്‌സിലിലെ സലോത്രി ഗ്രാമത്തിലെ വിക്ടർ പോസ്റ്റിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സ്ഫോടനം.
ഇന്ത്യൻ സൈന്യത്തിന്റെ ജാട്ട് റെജിമെന്റിലെ സൈനികരുടെ പതിവ് പട്രോളിങ്ങിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. ഒരു അഗ്നിവീർ കൊല്ലപ്പെടുകയും ഒരു ജെ.ഒ.സി ഉൾപ്പെടെ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ജവാന്മാരെ ഉധംപുർ ബേസ് ആശുപത്രിയിലേക്ക് മാറ്റി അവരുടെ നില തൃപ്തികരമാണെന്ന് അറിയിച്ചു. പാകിസ്താൻ ആസ്ഥാനമായ തീവ്രവാദ സംഘടനയായ ലഷ്‌കറിന്റെ പ്രോക്സി ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (ടി.ആർ.എഫ്) സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കൃഷ്ണഘാട്ടി ബ്രിഗേഡിന്റെ ജനറൽ ഏരിയയിലെ വിക്ടർ പോസ്റ്റിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ ഇന്ത്യൻ ആർമിയിലെ 7 ജാട്ട് റെജിമെന്റിലെ നായിബ് സുബേദാർ ഹരി റാം, ഹവിൽദാർ ഗജേന്ദ്ര സിങ്, അഗ്നിവീർ ലളിത് കുമാർ എന്നിവർ അഗ്രിം പോസ്റ്റിന് സമീപം പതിവ് പട്രോളിങ്ങിലായിരുന്നു, ഈ സമയത്ത് മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന എം -16 മൈൻ പൊട്ടിത്തെറിച്ചു.
സ്ഫോടനത്തിൽ അഗ്നിവീർ ലളിത് കുമാർ വീരമൃത്യു വരിച്ചു, ഹവിൽദാർ ഗജേന്ദ്ര സിങ്, സുബേദാർ ഹരി റാം എന്നിവർക്ക് ഗുരുതരപരിക്കേറ്റു. സ്ഫോടനത്തിന്റെ സാഹചര്യങ്ങൾ സൈന്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യൻ സൈന്യം ഈ പ്രദേശങ്ങളിൽ പതിവായി പട്രോളിങ് നടത്തുന്നുണ്ട്.
ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച അഗ്നിവീർ ലളിത് കുമാറിന് ആദരാഞ്ജലി അർപ്പിച്ചു. മരണമടഞ്ഞ ലളിതിന്റെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം. ഈ ദുഃഖസമയത്ത് രാഷ്ട്രം അവരോടൊപ്പം ഉറച്ചുനിൽക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.