പ്രസവശേഷം തുടരെയുള്ള വയറുവേദന, വയറ്റിൽ അര മീറ്റർ നീളമുള്ള തുണികഷ്ണം, രണ്ട് വർഷത്തിന് ശേഷം പുറത്തെടുത്തു
text_fieldsലഖ്നൗ: ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ 2023-ൽ നടന്ന ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽ അര മീറ്റർ നീളമുള്ള വസ്ത്രത്തിന്‍റെ ഭാഗം മറന്നുവെച്ചതായി പരാതി. ചികിത്സ പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്ന് കുടുംബവും ആരോഗ്യ ഉദ്യോഗസ്ഥരും പറഞ്ഞു.
ഇടക്കിടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.
ഗർഭിണിയായിരുന്ന യുവതിക്ക് 2023 നവംബർ14 ന് പ്രസവത്തെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ഇത് സംഭവിച്ചെതെന്ന് ഭർത്താവ് വികാസ് വർമ്മ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം തുടരെ വരുന്ന വയറുവേദന കാരണം വിരവധി വേദനസംഹാരികൾ കഴിക്കുകയും ചികിത്സ തേടുകയും ചെയ്തെങ്കിലും വേദനയുടെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വികാസ് വ്യക്തമാക്കി.
അടുത്തിടെ യുവതി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ശരീരത്തിൽ നിന്ന് അര മീറ്റർ നീളമുള്ള വസ്ത്രം കണ്ടെടുത്തത്.
വസ്ത്രത്തിന്റെ ഭാഗം ഇനിയും പുറത്തെടുക്കാതിരുന്നാൽ മരണം സംഭവിക്കുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. ബക്‌സൺ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു ഗൗതം ബുദ്ധ നഗർ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.