Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിഥികൾക്കായി അഞ്ച് ഹെലിപാഡുകൾ, 4 ലക്ഷം പേർക്ക് സദ്യ; കുതിരപ്പന്തയ വിജയിക്ക് സമ്മാനം ഥാർ: എം.എൽ.എയുടെ മകളുടെ ആഡംബര വിവാഹം ഇങ്ങനെ...

text_fields
bookmark_border
അതിഥികൾക്കായി അഞ്ച് ഹെലിപാഡുകൾ, 4 ലക്ഷം പേർക്ക് സദ്യ; കുതിരപ്പന്തയ വിജയിക്ക് സമ്മാനം ഥാർ: എം.എൽ.എയുടെ മകളുടെ ആഡംബര വിവാഹം ഇങ്ങനെ...
cancel

പട്‌ന: ആഡംബര കാറുകൾ, വി.ഐ.പി അതിഥികൾക്കായി ഹെലിപാഡുകൾ, രാജസ്ഥാനിലെ ജയ്പുരിലെ മാതൃകയിലുള്ള വിവാഹവേദി, കുതിരപ്പന്തയം, 150ലേറെ വിഭവങ്ങളടങ്ങിയ വിരുന്ന്... ബിഹാറിലെ മൊകാമ എം.എൽ.എ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹത്തിന് ഒരുങ്ങുന്നത് വൻ ആഘോഷം. വിവാഹത്തിന് വരന് ലാൻഡ് റോവർ ഡിഫൻഡറും വധുവിന്റെ സഹോദരന് ബിഎംഡബ്ല്യുവും സമ്മാനമായി നൽകും. കുതിരപ്പന്തയത്തിലെ വിജയിക്കും എസ്‌യുവിയാണ് സമ്മാനം.

പട്‌ന ജില്ലയിലെ അനന്ത് സിങ്ങിന്റെ പൂർവികഗ്രാമമായ നദാവനിലാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. നവംബർ 25ന് നടക്കുന്ന വിവാഹത്തിൽ ഏകദേശം നാലുലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനന്ത് സിങ്ങിന്റെ ഇളയ മകൾ ശിവാംഗി സിങ്ങും ഋഷികേശ് കുമാർ എന്ന അങ്കിതും തമ്മിലുള്ള വിവാഹമാണ് നടക്കുന്നത്.

കോടികളുടെ ആഡംബര വാഹനങ്ങൾ

വരന് സമ്മാനമായി നൽകുന്ന ലാൻഡ് റോവർ ഡിഫൻഡർ ഗ്രാമത്തിലെത്തിയിട്ടുണ്ട്. 2.5 കോടി മുതൽ 3 കോടി രൂപ വരെ വിലമതിക്കുന്ന വാഹനമാണിത്. അനന്ത് സിങ്ങിന്റെ ഇളയ മകൻ അഭിനവിന് ഏകദേശം ഒരു കോടി രൂപ വിലയുള്ള ബിഎംഡബ്ല്യുവും ഒരുക്കിയിട്ടുണ്ട്.

പത്തേക്കറിലധികം വരുന്ന സ്ഥലത്താണ് വിവാഹവേദി ഒരുക്കുന്നത്. ജയ്പുരിലെ പത്രകർ ചൗക്കിന്റെ മാതൃകയിൽ നിർമിക്കുന്ന വിവാഹവേദിയും മണ്ഡപവുമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. ചൈനയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമാണ് പൂക്കൾ എത്തിക്കുന്നത്.

400 മുതൽ 500 വരെ തൊഴിലാളികളും കലാകാരന്മാരും ഒരുക്കങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക ലൈറ്റിങ് സംവിധാനങ്ങൾ ബംഗാളിൽനിന്നാണ് എത്തിച്ചത്. തിരക്ക് ഒഴിവാക്കാൻ രണ്ട് സ്ഥലങ്ങളിലായാണ് ഭക്ഷണം വിളമ്പുക.

കുതിരപ്പന്തയ വിജയിക്ക് എസ്‌യുവി

നവംബർ 25ന് ഉച്ചക്ക് രണ്ട് മുതൽ നാല് വരെ കുതിരപ്പന്തയം സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കുതിരകളെയും സവാരിക്കാരെയും മത്സരത്തിനായി ക്ഷണിച്ചിട്ടുണ്ട്. വിജയിക്ക് എസ്‌യുവിയും രണ്ടാം സ്ഥാനക്കാരന് മോട്ടോർസൈക്കിളും മൂന്നാം സ്ഥാനക്കാരന് സ്കൂട്ടറും സമ്മാനമായി നൽകും.

നാലുലക്ഷം അതിഥികൾക്ക് 150ലേറെ വിഭവങ്ങൾ

വിവാഹവിരുന്നിൽ 150ലേറെ വിഭവങ്ങൾ ഉണ്ടാകും. പരമ്പരാഗത ബിഹാർ വിഭവങ്ങൾക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാജു കത്ലി, നളന്ദയിലെ പ്രശസ്തമായ സിലാവോ ഖാജ എന്നിവയുൾപ്പെടെയുള്ള മധുരപലഹാരങ്ങളും വിരുന്നിലുണ്ടാകും.

വിഐപി അതിഥികൾക്കായി അഞ്ച് ഹെലിപാഡുകളും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് മുതിർന്ന രാഷ്ട്രീയ നേതാക്കളെയും അനന്ത് സിംഗ് വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. വിവാഹത്തിന് ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെങ്കിലും എല്ലാവർക്കും പങ്കെടുക്കാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തിന് രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടാകില്ലെന്നും ഇന്ത്യയിലും പാകിസ്താനിലുമടക്കം ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവർക്കും പങ്കെടുക്കാമെന്നും അനന്ത് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five helipads for guests, feast for 4 lakh people; Thar as prize for horse race winner: Inside MLA's lavish wedding
Next Story