Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ആരാകും?...

മുഖ്യമന്ത്രി ആരാകും? അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാന്‍റിനെ നിയോഗിച്ച് പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം

text_fields
bookmark_border
മുഖ്യമന്ത്രി ആരാകും? അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാന്‍റിനെ നിയോഗിച്ച് പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കിൽ അന്തിമ തീരുമാനമെടുക്കാൻ എ.ഐ.സി.സി പ്രസിഡന്‍റിനെ നിയോഗിക്കുന്ന പ്രമേയം പാസാക്കി പുതിയ നിയമസഭാ കക്ഷി യോഗം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ഹൈക്കമാന്റിന്റെ തീരുമാനമാകും നിർണായകമാവുക എന്ന് കെ.പി.സി.സി അധ്യക്ഷന്‍റ സണ്ണി ജോസഫ് പറഞ്ഞു. ഹൈക്കമാന്റ് പ്രതിനിധികൾ ഡൽഹിയിൽ നിന്നായിരിക്കും മുഖ്യമന്ത്രി ആരാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ എം.എൽ.എമാരുമായി ഹൈക്കമാന്റ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്. നിരീക്ഷകർ തിരികെ ഡൽഹിയിലെത്തിയ ശേഷമാകും മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപനം ഉണ്ടാവുക. എന്നാൽ കോൺഗ്രസ് മന്ത്രിമാരുടെ പ്രഖ്യാപനം വൈകുമെന്നാണ് ലഭിക്കുന്ന വിവരം. മെറിറ്റടിസ്ഥാനത്തിലാകണം മന്ത്രിമാരെ നിയമിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി പദിവിയിലേക്കുള്ള മത്സരത്തിൽ നിന്ന് പിൻമാറില്ലെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനങ്ങൾ വേണ്ടെന്നാണ് വി.ഡി സതീശന്‍റെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high commandkeralamSunny JosephCongress
News Summary - Legislative party meeting passes resolution appointing high command to take final decision on appointment of chief minister
Next Story