മുംബൈ കോളനിയിൽ പുലിയിറങ്ങി; 12 മണിക്കൂറിനു ശേഷം പ്ലേസ്കൂളിൽ നിന്ന് പിടികൂടി- VIDEO
text_fieldsമുംബൈ: അന്ധേരിയിലെ ഷെരി പഞ്ചാബ് മേഖലയിൽ ഞായറാഴ്ച രാവിലെ പുലിയിറങ്ങി. രാവിെല 6.30 ഒാടെ ഗുരുദ്വാരയിലാണ് ആദ്യം പുലിയെ കണ്ടത്. ഉടൻ നാട്ടുകാർ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. അപ്പോഴേക്കും പുലി ഷെരി പഞ്ചാബ് കോളനിയിലേക്ക് നീങ്ങിയിരുന്നു. ജനങ്ങൾ ഭയചകിതരാകരുതെന്നും വീടീകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രദേശമാകെ പൊലീസും വനം വകുപ്പ് ഉേദ്യാഗസ്ഥരും വളഞ്ഞിരുന്നെങ്കിലും പുലി ജനവാസമേഖലയിലൂടെ നടന്ന് പ്ലേസ്കൂളിൽ കയറിപ്പറ്റി.
അതോടെ, പ്ലേസ്കുളിലെ സി.സി.ടി.വി കാമറ ഉപയോഗിച്ച് പുലിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലെ ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. ൈവകീട്ട് 6.30 ഒാടെ മയക്കുവെടിവെച്ച് പിടിച്ചശേഷം പുലിയെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലേക്ക് മാറ്റി.
പുലിയിറങ്ങിയെന്ന വാർത്ത പരന്നപ്പോൾ രാവിെല 10 മണിയോടെ തന്നെ പ്രദേശത്തേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ജനങ്ങളെ നിയന്ത്രിക്കുകയായിരുന്നു പ്രധാന പ്രശ്നമെന്നും പൊലീസ് പറഞ്ഞു.
ഒരു വയസായ പെൺപുലികുഞ്ഞാണ് ജനവാസമേഖലിയിൽ ഇറങ്ങിയത്. പുലിക്കുഞ്ഞിന് നിർജ്ജലീകരണം സംഭവിച്ചിരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
#WATCH: A leopard enters a play school in Andheri's Sher-E-Punjab area (10.12.17) #Mumbai pic.twitter.com/2A6XpycjMa
— ANI (@ANI) December 11, 2017

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.