Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷം...

പ്രതിപക്ഷം പ്രതിഷേധങ്ങളാൽ അടയാളപ്പെടുത്തിയ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് സമാപനം

text_fields
bookmark_border
പ്രതിപക്ഷം പ്രതിഷേധങ്ങളാൽ അടയാളപ്പെടുത്തിയ   പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് സമാപനം
cancel

ന്യൂഡൽഹി: ചൂടേറിയ ചർച്ചകൾ, പ്രതിഷേധങ്ങൾ, വാക്കേറ്റങ്ങൾ എന്നിവയാൽ പ്രതിപക്ഷം അടയാളപ്പെടുത്തിയ ആഴ്ചകൾക്ക് വിരാമമിട്ട് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഇന്ന് സമാപിക്കും. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം, പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ സിന്ദൂർ, ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്യുമെന്ന ആഭ്യന്തര മന്ത്രിയുടെ നിർദേശം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന വിഷയങ്ങളിൽ കടുത്ത പ്രതിഷേധം സമ്മേളന​ത്തെ പ്രക്ഷുബ്ധമാക്കി.

പ്രതിപക്ഷ രോഷത്താൽ സഭ നിരന്തരം തടസ്സപ്പെട്ടു. അതിൽ ഏറ്റവും കടുപ്പമേറിയത്, ബിഹാറിലെ വിവാദമായ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ ചർച്ചകൾക്കുള്ള ആവശ്യങ്ങൾ ഭരണകക്ഷിയായ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ അവഗണിച്ചതിനെത്തുടർന്നായിരുന്നു. കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ വോട്ടർ പട്ടിക പരിഷ്കരണം, വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ആരോപിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന ഒരു സാധാരണ നടപടിക്രമമായി സർക്കാർ അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.

രാഹുലിന്റെ നേതൃത്വത്തിൽ ഗുരുതരമായ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ച​പ്പോൾ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ‘ശാഠ്യപരമായ പെരുമാറ്റം’ എന്ന് അതിനെ വിമർശിച്ചു. നിർണായക നിയമനിർമാണത്തിൽ അർഥവത്തായ ചർച്ചയിൽ ഏർപ്പെടാനുള്ള അവസരങ്ങൾ അവർ നഷ്ടപ്പെടുത്തിയെന്നും റിജിജു ആരോപിച്ചു.

അവസാന ദിവസവും ഇരുസഭകളും പ്രക്ഷുബ്ധത കൈവിട്ടില്ല. ചോദ്യവേളയിൽ പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യം ഉയർത്തിയതിനെ തുടർന്ന് സ്പീക്കർ ഓം ബിർല 12 മണി വരെ ലോക്സഭ നിർത്തിവെച്ചു. രാജ്യസഭ അനിശ്ചിതമായി പിരിഞ്ഞു.

അതിനിടെ, ഈ മൺസൂൺ സെഷനിൽ 20 ബില്ലുകൾ ലോക്സഭയും 15 ബില്ലുകൾ രാജ്യസഭയും പാസാക്കി. ഗോവ സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികവർഗ പ്രാതിനിധ്യ പുനഃക്രമീകരണ ബിൽ, 2025, മർച്ചന്റ് ഷിപ്പിംഗ് ബിൽ, 2025, മണിപ്പൂർ ചരക്ക് സേവന നികുതി (ഭേദഗതി) ബിൽ, 2025, മണിപ്പൂർ വിനിയോഗം (നമ്പർ 2) ബിൽ, 2025, ദേശീയ കായിക ഭരണ ബിൽ, 2025, ദേശീയ ഉത്തേജക വിരുദ്ധ (ഭേദഗതി) ബിൽ, 2025 തുടങ്ങിയ ബില്ലുകൾ ലോക്സഭ പാസാക്കി.

ലോക്സഭ പാസാക്കിയ മറ്റ് ബില്ലുകൾ: 2025 ലെ ആദായനികുതി ബിൽ, 2025, നികുതി നിയമങ്ങൾ (ഭേദഗതി) ബിൽ, 2025, ഇന്ത്യൻ തുറമുഖ ബിൽ, 2025, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ, 2025, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഭേദഗതി) ബിൽ, 2025, ഓൺലൈൻ ഗെയിമിംഗിന്റെ പ്രോത്സാഹന- നിയന്ത്രണ ബിൽ എന്നിവ.

രാജ്യസഭ പാസാക്കിയതോ തിരിച്ചയച്ചതോ ആയ ബില്ലുകൾ: 2025 ലെ ബില്ലുകൾ ചരക്ക് കടത്ത് ബിൽ, 2025, തീരദേശ ഷിപ്പിങ് ബിൽ, 2025, മണിപ്പൂർ ചരക്ക് സേവന നികുതി (ഭേദഗതി) ബിൽ, 2025, മണിപ്പൂർ വിനിയോഗം (നമ്പർ 2) ബിൽ, 2025, മർച്ചന്റ് ഷിപ്പിങ് ബിൽ, 2025, ഗോവ സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികവർഗ പ്രാതിനിധ്യത്തിന്റെ പുനഃക്രമീകരണ ബിൽ, 2025 എന്നിവയാണ്.

രാജ്യസഭ പാസാക്കിയ മറ്റു ബില്ലുകൾ: ദേശീയ കായിക ഭരണ ബിൽ, 2025, ദേശീയ ഉത്തേജക വിരുദ്ധ (ഭേദഗതി) ബിൽ, 2025, ആദായനികുതി ബിൽ, 2025, നികുതി നിയമങ്ങൾ (ഭേദഗതി) ബിൽ, 2025, ഇന്ത്യൻ തുറമുഖ ബിൽ, 2025, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ, 2025, ഓൺലൈൻ ഗെയിമിംഗിന്റെ പ്രോത്സാഹനവും നിയന്ത്രണവും ബിൽ, 2025 എന്നിവയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhalok sabhabills passedParliament monsoon sessionWalkout ProtestBihar SIR
News Summary - Lok Sabha passed 12 bills, Rajya Sabha 15 in Monsoon session amid disruptions and walkouts
Next Story