കർഷക പ്രശ്നത്തിലെ ചർച്ചക്ക് ഉടക്കിട്ട് കേന്ദ്രം; പാർലെമൻറിൽ നടന്നത് ബംഗാൾ രാഷ്ട്രീയ ചർച്ച
text_fieldsന്യൂഡൽഹി: പാർലമെൻറിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ച ബംഗാൾമയം. കർഷക പ്രശ്നം നന്ദിപ്രമേയ ചർച്ച കഴിയാതെ പ്രത്യേകമായി ചർച്ച ചെയ്യാൻ പറ്റില്ലെന്നാണ് സർക്കാർ നിലപാടെങ്കിലും രാജ്യസഭയിലും പിന്നാലെ ലോക്സഭയിലും നടന്ന നന്ദിപ്രമേയ ചർച്ച തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാക്കളെയും ഭരണത്തെയും പ്രഹരിക്കാനാണ് പ്രത്യേകം ശ്രദ്ധിച്ചത്.
അഭിപ്രായസ്വാതന്ത്ര്യം കേന്ദ്രം അടിച്ചമർത്തുന്നുവെന്നും സാമൂഹിക പ്രവർത്തകരെ വേട്ടയാടുന്നുവെന്നും തൃണമൂൽ നേതാവ് െഡറിക് ഒബ്രിയൻ ചർച്ചക്കിടയിൽ ആരോപിച്ചിരുന്നു.
എന്നാൽ, ബംഗാളിലെ കാര്യമാണോ രാജ്യത്തെ പൊതുവായ കാര്യമാണോ അദ്ദേഹം പറയുന്നതെന്നാണ് തെൻറ സംശയമെന്നായിരുന്നു മോദിയുടെ മറുപടി.ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് തുടക്കമിടാൻ ബി.ജെ.പി തിരഞ്ഞെടുത്തത് പശ്ചിമബംഗാളിൽ നിന്നുള്ള വനിത നേതാവ് ലോക്കറ്റ് ചാറ്റർജിയെയാണ്.
കോൺഗ്രസിനെയും തൃണമൂൽ കോൺഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു ചാറ്റർജിയുടെ പ്രസംഗം. കോൺഗ്രസ് സഭ നേതാവ് അധിർ രഞ്ജൻ ചൗധരിയും തൃണമൂൽ കോൺഗ്രസ് അംഗങ്ങളുമായി വാക്പയറ്റിലേക്കും പ്രസംഗം നീണ്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.