മധ്യപ്രദേശിൽ ആറ് മുൻ മന്ത്രിമാരുടെ രാജി സ്വീകരിച്ചു
text_fieldsഭോപാൽ: മധ്യപ്രദേശിൽ രാജിവെച്ച ആറ് മുൻ മന്ത്രിമാരുടെ രാജി സ്പീക്കർ എൻ.പി. പ്രജാപത ി സ്വീകരിച്ചു. 16 എം.എൽ.എമാരോടൊപ്പം ആറ് മന്ത്രിമാരും കമൽനാഥ് സർക്കാറിൽനിന്ന് രാ ജി സമർപ്പിച്ചിരുന്നു. സ്പീക്കറുടെ തീരുമാനത്തോടെ മധ്യപ്രദേശ് നിയമസഭയുടെ അംഗ ബലം 222 ആയി ചുരുങ്ങി.
അതിനിടെ, ബജറ്റ് സമ്മേളനത്തിന് മുമ്പുതന്നെ മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ഗവർണർക്ക് നിവേദനം നൽകി. 22 ഭരണകക്ഷി എം.എൽ.എമാർ രാജിവെക്കുകയും കമൽനാഥ് സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ബജറ്റ് സമ്മേളനത്തിനോ ഗവർണറുടെ നയപ്രഖ്യാപനത്തിനോ കാത്തുനിൽക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാനാണ് നിവേദനം നൽകിയത്. വിശ്വാസ വോട്ടെടുപ്പ് വോട്ട് വിഭജനം നടത്തി ബട്ടൺ അമർത്തുന്ന രീതിയിലായിരിക്കണമെന്നും ശബ്ദവോട്ട് നടത്തരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചൗഹാനോടൊപ്പം പ്രതിപക്ഷ നേതാക്കളും ഉണ്ടായിരുന്നു.
ഭോപാലിലേക്ക് മടങ്ങുന്നതിന് മതിയായ സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിൽ കഴിയുന്ന 19 വിമത എം.എൽ.എമാർ ഗവർണർ ലാൽജി ടണ്ഡന് ഇ-മെയിൽ സന്ദേശമയച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ ഗവർണർ ഡി.ജി.പിയെ വിളിച്ചുവരുത്തി സ്ഥിതിഗതി വിലയിരുത്തി.
ബജറ്റ് സമ്മേളനത്തിൽ വിശ്വാസ വോട്ടിന് തയാറാണെന്ന് മുഖ്യമന്ത്രി കമൽനാഥ് കഴിഞ്ഞദിവസം ഗവർണറെ അറിയിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽനിന്ന് രാജിവെക്കുകയും ബി.ജെ.പിയിൽ ചേരുകയും ചെയ്തതോടെയാണ് മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. സിന്ധ്യയോടൊപ്പം 22 വിമത കോൺഗ്രസ് എം.എൽ.എമാരും രാജിവെച്ചിരുന്നു. വിമതരെ ബി.ജെ.പി ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.