Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധുര ആധീനം മഠാധിപതി...

മധുര ആധീനം മഠാധിപതി അന്തരിച്ചു

text_fields
bookmark_border
Madurai Adheenam Sri Arunagirinathar
cancel

മധുര: മധു​ര ആധീനം മഠാധിപതി അരുണഗിരിനാഥ ജ്​ഞാനസംബന്ധ പരമാചാര്യ അന്തരിച്ചു. 77 വയസ്സായിരുന്നു. ലോകത്തെ ഏറ്റവും പ്രാചീനമായ ശൈവ മഠങ്ങളിലൊന്നായ മധു​ര ആധീനത്തിലെ 292ാമത്​ ആചാര്യനായിരുന്നു അദ്ദേഹം. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന്​ അപ്പേ​ാളോ ഹോസ്​പിറ്റലിൽ ചികിത്സയിലായിരുന്നു.

1300ലേറെ വർഷം പഴക്കമുള്ള മഠം മധുര മീനാക്ഷി ക്ഷേത്രത്തിന്​ വളരെ സമീപമാണ്​ സ്​ഥിതി ചെയ്യുന്നത്​. തഞ്ചാവൂരിലെ കാഞ്ചനൂർ അഗ്​നീശ്വരർ സ്വാമി ക്ഷേത്രംഅടക്കം നാല്​ ക്ഷേത്രങ്ങളിലെ ട്രസ്റ്റിയായ മഠത്തിന്​ കോടിക്കണക്കിന്​ രൂപയുടെ ആസ്​തിയുണ്ട്​. 80കളിലാണ്​ മഠത്തിന്‍റെ പരമാചാര്യ​െൻറ പദവിയിൽ അരുണഗിരിനാഥ ജ്​ഞാനസംബന്ധ പരമാചാര്യ എത്തുന്നത്​. ത​ന്‍റെ പിൻഗാമിയായി വിവാദ സന്യാസി നിത്യാനന്ദയെ അദ്ദേഹം പ്രഖ്യാപിച്ചത്​ വൻ വിവാദത്തിന്​ വഴിവെച്ചിരുന്നു. എതിർപ്പുകളെ തുടർന്ന്​ അദ്ദേഹം തീരുമാനത്തിൽനിന്ന്​ പിന്മാറിയെങ്കിലും അവകാശവാദമുന്നയിച്ച്​ നിത്യാനന്ദ കോടതിയെ സമീപിച്ചിരുന്നു. ഈകേസ്​ മദ്രാസ്​ ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റെ പരിഗണനയിലാണ്​.

മതസൗഹാർദത്തി​െൻറ പ്രതീകമായിട്ടാണ്​ അരുണഗിരിനാഥ ജ്​ഞാനസംബന്ധ പരമാചാര്യ അറിയപ്പെട്ടിരുന്നത്​. മതസൗഹാർദത്തി​െൻറയും മാനവചിന്തയുടെയും വക്​താവായിരുന്നെങ്കിലും പലപ്പോഴും വിവാദങ്ങളിലും അദ്ദേഹം ചെന്നുചാടി. രാഷ്​ട്രീയ, സാമൂഹിക, മത വിഷയങ്ങളിൽ തന്‍റെ നിലപാടുകൾ ഉറക്കെ പറയാൻ അദ്ദേഹത്തിന്​ മടിയുണ്ടായിരുന്നില്ല.

ഡി.എം.കെ മുഖപത്രമായിരുന്ന മുരശൊലിയുടെ ​മാധ്യമപ്രവർത്തകനായി ജീവിതം ആരംഭിച്ച ​അദ്ദേഹം ക്രമേണ ആത്​മീയതയിലേക്ക്​ തിരിയുകയായിരുന്നു. ഡി.എം.കെ നേതാവും മുൻ തമിഴ്​നാട്​ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുമായി ​അദ്ദേഹം ഏറെ സൗഹൃദം സൂക്ഷിച്ചിരുന്നു. ക്രിസ്​ത്യൻ, മുസ്​ലിം മതവിഭാഗങ്ങളുമായും അദ്ദേഹം അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. ഇസ്​ലാമിക ഭക്​തിഗാനങ്ങൾ അതിന്‍റെ തനിമയോടെ പാടുന്ന പരമാചാര്യ സ്വാമികളുടെ വീഡിയോകൾ ഏറെ പ്രചാരം നേടിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madurai Adheenam pontiff Sri Arunagirinathar
News Summary - Madurai Adheenam pontiff passes away
Next Story