മഹാരാഷ്ട്ര ബി.ജെ.പി പട്ടിക: മക്കൾ തലമുറയടക്കം 14 സിറ്റിങ് എം.പിമാർ
text_fieldsമുംബൈ: ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടംനേടിയ മഹാരാഷ്ട്രയിലെ 16 സീറ്റുകളിൽ 14 ഇടത്തും സിറ്റിങ് എം.പിമാർ. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി (നാഗ്പൂർ), കേന്ദ്ര ആഭ്യന്തര സഹമന്ത്രി അൻസരാജ് ആഹിർ (ചന്ദ്രാപുർ) എന്നിവരാണ് പട്ടികയിലെ പ്രമുഖർ.
ഗോപിനാഥ് മുണ്ടെയുടെ മകൾ ഡോ. പ്രീതം മുണ്ടെ (ബീഡ്), പ്രമോദ് മഹാജെൻറ മകൾ പൂനം മഹാജൻ ( മുംബൈ നോർത്ത് സെൻട്രൽ), കഴിഞ്ഞവർഷം നന്ദുർബാർ മണ്ഡലത്തിൽ കോൺഗ്രസ് ആധിപത്യം തകർത്ത് ചരിത്രം കുറിച്ച ഡോ. ഹീന ഗാവിത് എന്നിവരാണ് പ്രമുഖരുടെ മക്കളായ സിറ്റിങ് എം.പിമാർ. മുൻ കോൺഗ്രസ് നേതാവ് രാജേന്ദ്ര ഗാവിതിെൻറ മകളാണ് ഹീന. അഹമദ്നഗർ മണ്ഡലം കോൺഗ്രസ് വിെട്ടത്തിയ സുജയ് വിഖെ പാട്ടീലിന് നൽകിയതോടെ സിറ്റിങ് എം.പി ദിലീപ് ഗാന്ധി പുറത്തായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.