എസ്.ഐ.ആർ: രേഖകൾ വാട്സ്ആപ്പിലും സ്വീകരിക്കാമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsമുംബൈ: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വാട്സ്ആപ് വഴി വോട്ടർമാർ അയക്കുന്ന രേഖകളും സ്വീകരിക്കാൻ ബി.എൽ.എമാർക്ക് നിർദേശം നൽകി മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ എസ്. ചൊക്കലിങ്കം. പിന്നീട് ആവശ്യമാണെങ്കിൽ വോട്ടർമാരെ നേരിൽകണ്ട് സ്ഥിരീകരിക്കാമെന്നും ബി.എൽ.എമാർക്കുള്ള നിർദേശം നൽകി. എസ്.ഐ.ആറിനിടെ പേരുചേർക്കലുമായി ബന്ധപ്പെട്ട പരാതിയും അവകാശവാദങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി അടുത്ത 12 വരെ നീട്ടിയിരുന്നു.
വോട്ടർ പട്ടികയിലെ അപാതകൾ പരിഹരിക്കുന്നതിൽ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർമാർക്ക് വിവേചനാധികാരം നൽകും വിധം തെരഞ്ഞെടുപ്പ് കമീഷന്റെ പോർട്ടലിൽ മാറ്റംവരുത്തണമെന്ന് കഴിഞ്ഞ ദിവസം എസ്. ചൊക്കലിങ്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷൻ ഈയിടെ പുറത്തുവിട്ട കരട് വോട്ടർ പട്ടിക പ്രകാരം എസ്.ഐ.ആറിലൂടെ 2.06 കോടി വോട്ടർമാരാണ് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

