Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രക്ക്​...

മഹാരാഷ്​ട്രക്ക്​ ആശ്വാസം; തുടർച്ചയായ അഞ്ചാം ദിവസവും രോഗികളുടെ എണ്ണം 50,000ൽ താഴെ

text_fields
bookmark_border
മഹാരാഷ്​ട്രക്ക്​ ആശ്വാസം; തുടർച്ചയായ അഞ്ചാം ദിവസവും രോഗികളുടെ എണ്ണം 50,000ൽ താഴെ
cancel

മുംബൈ: മഹാരാഷ്​ട്രക്ക്​ ആശ്വാസം പകർന്ന്​ തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ്​ രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി. 42,582 പേർക്കാണ്​ വ്യാഴാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. 850 മരണം റിപ്പോർട്ട്​ ചെയ്​തു.

ഇതോടെ മഹാരാഷ്​ട്രയിലെ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 52,69,292 ആയി ഉയർന്നു. 78,857 മരണവും റിപ്പോർട്ട്​ ചെയ്​തതു. 54,535 പേർക്ക്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്​തിയുണ്ടായി. 4,654,731 പേർ ഇതുവരെ രോഗമുക്​തി നേടി.

കോവിഡ്​ രണ്ടാം തരംഗം അതീവ ഗുരുതര സാഹചര്യം മഹാരാഷ്​ട്രയിൽ സൃഷ്​ടിച്ചിരുന്നു. പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 60,000 കടന്നിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനം ദിവസങ്ങളായി രോഗികളുടെ എണ്ണം കുറയുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Maharashtra records less than 50,000 new Covid-19 cases for 5th day in a row
Next Story