ബിഹാറിൽ 36,000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് മോദി
text_fieldsബിഹാറിലെ പൂർണിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം
പട്ന: ബിഹാറിലെ പൂർണിയ ജില്ലയിൽ 36,000 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. പൂർണിയ വിമാനത്താവളത്തിലെ പുതിയ ടെർമിനലും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പൂർണിയ-കൊൽക്കത്ത റൂട്ടിലെ ആദ്യ വിമാനം അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഭാഗൽപൂർ പിർപൈന്തിയിൽ 25,000 കോടിയുടെ താപ വൈദ്യുതി നിലയമാണ് മോദി തറക്കല്ലിട്ട പദ്ധതികളിലൊന്ന്.
സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണ് ഇത്. 2680 കോടിയുടെ കോസി-മേച്ചി അന്തർസംസ്ഥാന നദീ സംയോജന പദ്ധതിയുടെ ആദ്യഘട്ടത്തിനും മോദി തറക്കല്ലിട്ടു. 4410 കോടി രൂപ ചെലവിൽ നിർമിച്ച അരാരിയ-ഗൽഗാലിയ റെയിൽപാതയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബിഹാറിലെ ജനങ്ങളെ ബീഡിയുമായി താരതമ്യം ചെയ്ത് അപമാനിക്കുകയാണ് കോൺഗ്രസ് ചെയ്തെതന്ന് ചടങ്ങിൽ സംസാരിക്കവേ മോദി പറഞ്ഞു.
ആസന്നമായ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിലെ കക്ഷികൾക്ക് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസിെന്റ സമൂഹമാധ്യമ പോസ്റ്റ് പരാമർശിച്ചായിരുന്നു മോദിയുടെ വിമർശനം. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.